ഭൂരിഭാഗം പേരും നേരിടുന്ന പ്രധാന സൗന്ദര്യ പ്രശ്‌നമാണ് നരച്ച മുടി. ഇന്ന് കുട്ടികളിലും കൗമാരക്കാരിലും മുടി നരയ്ക്കുന്നതായി കണ്ട് വരാറുണ്ട്. കുട്ടികളിലെ മുടി പെട്ടെന്ന് നരയ്ക്കാൻ കാരണം പോഷണത്തിന്റെ അഭാവമാണ്. കൗമാരക്കാരിൽ പോഷണത്തിന്റെ അഭാവം, കാലാവസ്ഥാ, ജീവിത ശൈലി എന്നിവയെല്ലാം മുടി നരയ്ക്കാനുള്ള കാരണങ്ങൾ ആണ്.
മുടിയുടെ ആരോഗ്യത്തിനായി നല്ല പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കണം. ക്യാരറ്റ്, ഡ്രൈ ഫ്രൂട്ട്‌സ്, പാല്, പാലുത്പന്നങ്ങൾ, മുട്ട എന്നിവ മുടി ആരോഗ്യത്തോടെ വളരാൻ കഴിക്കാവുന്ന ഭക്ഷണങ്ങളാണ്. മുടി നരയ്ക്കുക എന്നത് നമ്മളെ സംബന്ധിച്ച് ഏറെ വിഷമകരമായ കാര്യമാണ്. എന്നാൽ ഇനി കണ്ണാടിയിൽ നരച്ച മുടി നോക്കി വിഷമിക്കേണ്ട. കാരണം മുടി മറുപ്പിക്കാൻ ഒരു പുത്തൻവിദ്യയുണ്ട്.
തേയിലപ്പൊടി, നെല്ലിക്ക, ഇഞ്ചി, കറിവേപ്പില, കരിംജീരകം, ഹെന്നപ്പൊടി, നെല്ലിക്കപ്പൊടി, കയ്യോന്നിപ്പൊടി എന്നിവയാണ് ഈ ഹെന്ന ഉണ്ടാക്കാനായി ആവശ്യം. ആദ്യം രണ്ട് ക്ലാസ് വെള്ളം എടുത്ത് അതിൽ തേയില ഇട്ട് തിളപ്പിയ്ക്കുക. ശേഷം ഇഞ്ചി, കറിവേപ്പില, നെല്ലിക്ക എന്നിവ നന്നാി ചതച്ച് എടുത്ത് ഇരുമ്പ് ചട്ടിയിൽ വറുത്ത് എടുക്കാം. നന്നായി ഡ്രൈ ആകുമ്പോൾ ഇതിലേയ്ക്ക് അൽപ്പം കരിംജീരകം ചേർക്കാം. പത്ത് മിനിറ്റ് ചൂടാക്കിയ ശേഷം ഇത് തണുക്കാൻ വയ്ക്കുക. ശേഷം നന്നായി മിക്‌സിയിൽ ഇട്ട് അരച്ച് എടുക്കാം. ഇതാണ് നമ്മുടെ ഹെയർ ഡൈയ്ക്ക് ആവശ്യമായ മിക്‌സ്.
ഇനി ഒരു ഇരുമ്പ് പാത്രത്തിൽ ഈ പൊടിയും ഹെന്ന, നെല്ലിക്കാപ്പൊടി, കയ്യോന്നിപ്പൊടി എന്നിവ എടുക്ക. ശേഷം ഇതിലേക്ക് തേയില വെള്ളം ചേർത്ത് യോജിപ്പിക്കാം. ഒരു ദിവസം മുഴുവൻ ഈ മിശ്രിതം സൂക്ഷിച്ചുവയ്ക്കുക. ഇനി മുടിയിലെ എണ്ണമയം മുഴുവൻ ഷാംപൂ ഉപയോഗിച്ച് കഴുകി കളഞ്ഞ ശേഷം ഈ ഡൈ തേയ്ക്കാം.
Discussion about this post