തൃശൂർ: ചേലക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലയിൽ ഫ്‌ളൈയിംഗ് സ്‌ക്വാഡ്. സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവരെ വിന്യസിച്ചു. പോളിംഗ് കഴിയുന്നത് വരെ വാഹനങ്ങളുൽ കൊണ്ടുപോകുന്ന പമം,മദ്യം,ആയുധങ്ങൾ,ആഭരണങ്ങൾ,സമ്മാനങ്ങൾ തുടങ്ങിയവ കർശന പരിശോധനയ്ക്ക് വിധേയമാക്കും.
ചേലക്കര ഉപതിരഞ്ഞെടുപ്പിൽ ഏതെങ്കിലും പ്രത്യേക സ്ഥാനാർത്ഥിയ്ക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിന് വോട്ടർമാർക്ക് പണമോ പാരിതോഷികമോ മദ്യമോ മറ്റ് സാധനസാമഗ്രഹികളോ വിതരണം ചെയ്യുന്നത് 1951 ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 123 അനുസരിച്ചും ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ചും നടപടിയെടുക്കും.
അമ്പതിനായിരം രൂപയിൽ കൂടുതലുള്ള പണം,മൊത്തമായി കൊണ്ടുപോകുന്ന വസ്ത്രങ്ങൾ,ആഭരണങ്ങൾ,മറ്റ് സാമഗ്രികൾ മതിയായ രേഖകൾ എല്ലാം യാത്രക്കാർ കൈവശം കരുതണം. പൊതുജനങ്ങൾ ഈ പരിശോധനയിൽ ജില്ലാ ഭരണകൂടവുമായി സഹകരിക്കണമെന്ന് ഇലക്ഷൻ എക്‌സ്‌പെൻഡിച്ചർ മോണിറ്ററിംഗ് നോഡൽ ഓഫീസർ അറിയിച്ചു.










Discussion about this post