അടുത്തിടെയായി ആളുകൾക്കിടയിൽ വലിയ പ്രചാരം ലഭിച്ച ഗെയിമാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ. സങ്കീർണതയാണ് യഥാർത്ഥത്തിൽ ഈ ഗെയിമുകളെ ഇത്രയും അധികം ജനപ്രിയം ആക്കിയത്. എന്ന് വച്ചാൽ ഇത്തരം ഗെയിമുകളിൽ കളിച്ച് ജയിക്കുക എന്നത് അൽപ്പം കടുപ്പമേറിയ കാര്യമാണ്. നല്ല ബുദ്ധിശക്തിയുള്ളവർക്ക് മാത്രമേ ഈ ഗെയിമിൽ വിജയം കൈവരിക്കാൻ കഴിയുകയുള്ളൂ. കാഴ്ചയും ബുദ്ധിശക്തിയും ഒരുപോലെ ഉപയോഗിക്കേണ്ട ഗെയിമുകളാണ് ഇവ.
രഹസ്യങ്ങൾ ഒളിപ്പിയ്ച്ചുവയ്ക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. ആദ്യം കാണുമ്പോൾ ഒന്നും സൂക്ഷ്മമായി നോക്കുമ്പോൾ മറ്റൊന്നും ആയിരിക്കും ഈ ചിത്രത്തിൽ കാണുക. അതീവ ബുദ്ധിശക്തിയുള്ളവർക്ക് മാത്രമേ ചിത്രത്തിലെ രഹസ്യം കാണാൻ സാധിക്കുകയുള്ളൂ. അതുമാത്രമല്ല നമ്മുടെ വ്യക്തിത്വം മനസിലാക്കാൻ ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ വളരെയധികം സഹായിക്കാറുണ്ട്.
ഒരു രസകരമായ ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമാണ് ചുവടെ കൊടുത്തിരിക്കുന്നത്. പ്രത്യക്ഷത്തിൽ ഇത് കറുപ്പും വെളുപ്പും വരകൾ നിറഞ്ഞ ഒരു ചിത്രമാണെന്ന് എല്ലാവർക്കും തോന്നിയേക്കാം. എന്നാൽ യഥാർത്ഥത്തിൽ ഇതിനുള്ളിൽ ഒരു സംഖ്യ ഒളിച്ചിരിക്കുന്നുണ്ട്. ആ സംഖ്യ കണ്ടെത്തുകയാണ് വേണ്ടത്.
കേൾക്കുമ്പോൾ വളരെ എളുപ്പമായി തോന്നിയേക്കാം. എന്നാൽ ഭൂരിഭാഗം പേരും പരാജയപ്പെട്ട ഗെയിമാണ് ഇത്. പലർക്കും ഇതിലെ ഒന്നോ രണ്ടോ സംഖ്യ മാത്രമാണ് കാണാൻ സാധിച്ചിട്ടുള്ളത്. 3452839 ആണ് വൃത്തത്തിനുള്ളിലെ സംഖ്യ.
Discussion about this post