ഗീതാജ്ഞലി എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറി പിന്നെ,തമിഴിലും തെലുങ്കിലുമായി ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് മികച്ച നടിക്കുള്ള പുരസ്‌കാരം വരെ നേടിയിട്ടുള്ള താരമാണ് കീർത്തി സുരേഷ്. നിർമ്മാതാവും നടനുമായ ജി സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളെന്ന ലേബലിന്റെ ഒരു ആവശ്യവും താരത്തിന് ഇന്ന് ഇല്ല. അമ്മയുടെ അതേ പാത പിന്തുടർന്ന് സിനിമയിലെത്തിയ താരം ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ വിലപിടിപ്പുള്ള നടിയണ്.
താരത്തെ കുറിച്ച് ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്‌റഫ് കീർത്തിയെ കുറിച്ച് പറയുന്നത്. ഒരുപാട് പേരെ സഹായിക്കുന്നവരാണ് സുരേഷ് കുമാറും മകൾ കീർത്തി സുരേഷ് എന്നും ആലപ്പി അഷ്‌റഫ് പറയുന്നു, നന്മയുടെ പ്രതീകമായി ജി സുരേഷ് കുമാറിനെ തോന്നിയിട്ടുണ്ട്. കൂടെ നടന്നവരെ ഒരുപാട് സഹായിച്ചിട്ടുണ്ട് സുരേഷ് കുമാർ. ഇപ്പോഴും അത് തുടർന്ന് കൊണ്ടിരിക്കുന്നു. എന്നാൽ
തന്റെ ഫ്‌ളാാറ്റിൽ നിന്ന ഒരു പാചകക്കാരനെ സുരേഷ് കുമാർ സഹായിച്ചതിനെക്കുറിച്ചും ആലപ്പി അഷ്‌റഫ് പറയുന്നു. വലിയ ആളുകളുടെ വീട്ടിൽ കുക്കായി നിന്ന ആളാണ് അയാൾ. മുസ്ലീമാണ് അദ്ദേഹം. പാചകത്തിന് നിന്ന വീട്ടിൽ നിന്ന് എന്തോ പിണക്കമുണ്ടായി ഇറങ്ങിപ്പോന്ന് കുറച്ച് ദിവസം തന്റെ ഫ്‌ലാറ്റിൽ നിന്നോട്ടെ എന്ന് ചോദിച്ച് അദ്ദേഹം വന്നതാണ്. അങ്ങനെ ഈ കുക്കിന്റെ മകളുടെ കല്യാണം വന്നു. ഒരുപാട് പേർ സഹായിക്കുമെന്ന് അയാൾ കരുതി. എന്നാൽ പക്ഷെ അങ്ങനെ സഹായം ഒന്നും കിട്ടിയില്ല. അദ്ദേഹം പൊട്ടിക്കരഞ്ഞു. താനും സുരേഷ് കുമാറുമെല്ലാം അദ്ദേഹത്തിന്റെ മകളുടെ വിവാഹം നടത്താൻ സഹായിച്ചു.
അദ്ദേഹം മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി. വിവാഹ നിശ്ചയത്തിനാണ് പണം കൈ മാറേണ്ടത്. എന്നാൽ പക്ഷെ പറഞ്ഞുറപ്പിച്ച സ്ത്രീധനത്തുകയിൽ 35000 രൂപ കുറവുണ്ടായിരുന്നു. മുഴുവൻ പണമില്ലാതെ കല്യാണത്തിന് വരില്ലെന്ന് പറഞ്ഞ് ചെറുക്കന്റെ വീട്ടുകാർ പോയി. സുരേഷ് കുമാർ ഈ വിവരമറിഞ്ഞപ്പോൾ ഉടനെ തന്നെ അദ്ദേഹത്തെ സുരേഷ് കുമാർ സഹായിച്ചെന്ന് ആലപ്പി അഷറഫ് പറയുന്നു. സുരേഷ് കുമാറിന്റെ കൈയിൽ അഞ്ച് പൈസ എടുക്കാനില്ലാത്ത അവസ്ഥയാണ് അന്ന്. പക്ഷെ അദ്ദേഹത്തിന്റെ വിഷമം കണ്ട് സുരേഷ് കുമാറിന് സഹിച്ചില്ല. കുക്കിനെ കൂട്ടിക്കൊണ്ട് പോയി മേനകയുടെ കഴുത്തിൽ കിടന്ന കട്ടിയുള്ള മാല വാങ്ങി പണയം വെച്ച് 35,000 രൂപ കല്യാണം എങ്ങനെയെങ്കിലും നടത്തെന്ന് പറഞ്ഞു കൊണ്ട് സുരേഷ് കുമാർ കൊടുത്തു. ഒരു മുസ്ലിം പെൺകുട്ടിയുടെ വിവാഹത്തിന് സ്വന്തം ഭാര്യയുടെ മാല പണയം വെച്ചു. ഈ നന്മ കണ്ടില്ലെന്ന് നടിക്കാൻ പറ്റുമോയെന്ന് ആലപ്പി അഷറഫ് ചോദിക്കുന്നു
Discussion about this post