സിനിമകളിലെയും സീരിയലുകളിലെയുമെല്ലാം വൈകാരിക രംഗങ്ങൾ കണ്ട് കണ്ണ് നനയുന്നവരാണ് നമ്മൾ. നായകനോ നായികയോ കൊല്ലപ്പെടുന്ന രംഗവും, കാമുകനും കാമുകിയും പിരിയുന്ന രംഗവുമെല്ലാം കാണുമ്പോൾ നമ്മുടെ കണ്ണുകൾ നിറയും. പലർക്കും ഇത് നിയന്ത്രിക്കാൻ കഴിയാതെ വരുന്ന അവസ്ഥകളും ഉണ്ട്. എന്നാൽ ഇനി സിനിമയും സീരിയലും കണ്ട് ആരും കരയാൻ നിൽക്കേണ്ട. ഇങ്ങനെ കരയുന്നവരിൽ ചെറുപ്പത്തിൽ തന്നെയുള്ള മരണ സാദ്ധ്യത വളരെ കൂടുതൽ ആണെന്നാണ് പഠനം പറയുന്നത്.
ഫ്‌ളോറിഡ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ ഉണ്ടത്. കൂടുതലായി കരയുന്നവരിലും അകാരണമായി ഭയപ്പെടുന്നവരിലും ചെറുപ്പത്തിലേയുള്ള മരണ സാദ്ധ്യത വളരെ കൂടുതൽ ആണ്. ഇതിന് പുറമേ ഏകാന്തത അനുഭവിക്കുന്നവരിലും ചെറുപ്പത്തിലുള്ള മരണ സാദ്ധ്യത കൂടുതൽ ആണെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ന്യൂറോട്ടിസം എന്ന മാനസികാവസ്ഥയുള്ളവരിൽ ആയിരുന്നു പഠനം നടത്തിയത്. അകാരണമായ ദു:ഖം, ഭയം, അസ്വസ്ഥത എന്നിവ തോന്നുന്ന അവസ്ഥാണ് ന്യൂറോട്ടിസം. നമ്മുടെ ചുറ്റുമുള്ള ധാരാളം പേരിൽ ഈ അവസ്ഥ കാണാറുണ്ട്. ഇവയ്ക്ക് പുറമേ ചിലരിൽ ഉത്കണ്ഠ, ഏകാന്തത എന്നിവയും ഉണ്ടാകാം. ഇത്തരക്കാരിൽ ചെറുപ്പത്തിലേയുള്ള മരണ സാദ്ധ്യത 10 ശതമാനം കൂടുതൽ ആണെന്നാണ് കണ്ടെത്തൽ.
ബയോബാങ്കിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഇവരുടെ പഠനം. അഞ്ച് ലക്ഷം പേരുടെ വിവരങ്ങളെ പഠനത്തിനായി വിനിയോഗിച്ചു. ഇതിൽ ഭൂരിഭാഗം പേരുടെയും മരണവും അവരുടെ വ്യക്തിത്വവും തമ്മിൽ ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 17 വർഷക്കാലമാണ് ഇതിനായി ഗവേഷകർ ചിലവഴിച്ചത് എന്നാണ് വിവരം.
Discussion about this post