ന്യൂഡൽഹി: രാജ്യത്ത് വിമാനങ്ങൾക്ക് നേരൈയുള്ള ഭീഷണികൾ വർദ്ധിക്കുന്നു. ഇന്ന് 85 വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, ആകാശ എയർ എന്നീ വിമാനങ്ങൾക്കെതിരെയാണ് ഭീഷണി ഉയർന്നത്. വിമാനങ്ങൾ ബോംബുവച്ച് തകർക്കും എന്നാണ് ഭീഷണി. ഇതോടെ വിമാനത്താവളങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ 10 ദിവസത്തിനിടെ 250 വിമാനങ്ങൾക്ക് നേരെയാണ് ഭീഷണി സന്ദേശം ഉയർന്നത്.
ഇന്ന് ഭീഷണി ഉയർന്നതിൽ 20 വിമാനങ്ങൾ എയർ ഇന്ത്യയുടേത് ആണ്. 20 ഇൻഡിഗോ വിമാനങ്ങൾക്കും 20 വിസ്താര വിമാനങ്ങൾക്കും നേരെയും ഭീഷണിയുണ്ട്. ഇതിനെല്ലാം പുറമേ 25 ആകാശ എയർ വിമാനങ്ങളും ബോംബുവച്ച് തകർക്കും എന്നാണ് ഭീഷണി.
അതേസമയം തുടർച്ചയായി വിമാനങ്ങൾക്ക് നേരെ ഭീഷണി ഉയരുന്നതിൽ ആശങ്കയിലാണ് യാത്രികർ. സംഭവത്തിൽ കേന്ദ്രസർക്കാർ വിപുലമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു.
Discussion about this post