തിരുവനന്തപുരം : അമൃത് ഭാരത് സ്‌കീമിൽ ഉൾപ്പെടുത്തിയ കേരളത്തിലെ റെയിൽ വേ സ്‌റ്റേഷുളുടെ നിർമാണം അന്തിമഘട്ടത്തിൽ. 15 സ്‌റ്റേഷനുകളുടെ നിർമ്മാണമാണ് അന്തിമഘട്ടത്തിൽ എത്തിയിരിക്കുന്നത്. ഈ റെയിൽവേ സ്‌റ്റേഷനുകളുടെ ഉദ്ഘാടനം ജനുവരിയിൽ നടത്താനാണ് റെയിവൽവേ പദ്ധതിയിടുന്നത്.
ഇന്ത്യയിലെ 1309 റെയിൽവേ സ്‌റ്റേഷനുകളിൽ 508 സ്ഥലങ്ങളിൽ നവീകരണം അതിവേഗത്തിലാണ്. കേരളത്തിൽ രണ്ടു ഡിവിഷനുകളിലായി 30 സ്റ്റേഷനുകളുണ്ട്. പാലക്കാട് ഡിവിഷനിലെ 16 സ്റ്റേഷനുകളിലായി 249 കോടി രൂപയുടെ പദ്ധതികളാണ് നടക്കുന്നത്. കണ്ണൂർ ഒഴികെയുള്ള 15 സ്റ്റേഷനുകളിൽ ജനുവരിയിൽ പൂർത്തിയാകും. ഒൻപതിടങ്ങളിൽ പ്രവർത്തനങ്ങൾ 80 ശതമാനത്തിലേറെ പൂർത്തിയായി.
വികസിത ഭാരതം ലക്ഷ്യം മുന്നോട്ട് വെച്ച് അതിവേഗം കുതിക്കുന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതികളിൽ ഒന്നാണ് അമൃത് ഭാരത്.
കുറഞ്ഞ ചെലവിൽ സ്റ്റേഷന്റെ പുനർവികസനമാണ് പദ്ധതിയുടെ ലക്ഷ്യം. അനാവശ്യ/പഴയ കെട്ടിടങ്ങൾ മാറ്റിസ്ഥാപിക്കും. മേൽനടപ്പാതകൾ, എസ്‌കലേറ്റർ, ലിഫ്റ്റുകൾ, പാർക്കിങ്, പ്ലാറ്റ്‌ഫോം, വിശ്രമമുറികൾ ഉൾപ്പെടെ വിപുലീകരിക്കും. ആധുനിക അറിയിപ്പ് സജ്ജീകരണം, കാത്തിരിപ്പു കേന്ദ്രങ്ങളുടെ നവീകരണം , സിസിടിവി , വൈഫൈ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
അമൃത് സ്റ്റേഷനുകൾ:
വടക്കാഞ്ചേരി, ഗുരുവായൂർ, ആലപ്പുഴ, തിരുവല്ല, ചിറയിൻകീഴ്, ഏറ്റുമാനൂർ, കായംകുളം, തൃപ്പൂണിത്തുറ, ചാലക്കുടി, അങ്കമാലി, ചങ്ങനാശ്ശേരി, നെയ്യാറ്റിൻകര, മാവേലിക്കര , ഷൊർണൂർ തലശ്ശേരി, കുറ്റിപ്പുറം, ഒറ്റപ്പാലം, തിരൂർ, വടകര, പയ്യന്നൂർ, നിലമ്പൂർ റോഡ്, കണ്ണൂർ, കാസർകോട്, മാഹി, പരപ്പനങ്ങാടി, ഫറോക്ക്,അങ്ങാടിപ്പുറം,പൊള്ളാച്ചി(പാലക്കാട് ഡിവിൻ ) കന്യാകുമാരി , തിരുനെൽവേലി (തിരുവന്തപുരം )
Discussion about this post