ചെന്നൈ; വിവാദങ്ങൾക്കിടെ വീണ്ടും വിവാഹം കഴിച്ചിരിക്കുകയാണ് നടൻ ബാല. മുറപ്പെണ്ണായ കോകിലയെ ആണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഏറാനാളായി തന്നെ ആരാധിച്ചിരുന്ന മുറപ്പെണ്ണിനെയാണ് താൻ വിവാഹം കഴിച്ചിരിക്കുന്നതെന്ന് താരം വെളിപ്പെടുത്തിയുന്നു. നാലാം വിവാഹത്തോടെ വധുവും വരനും തമ്മിലുള്ള പ്രായവ്യത്യാസവും ചർച്ചയാവുന്നുണ്ട്.
ഈ കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ബാലയുടെ ഭാര്യ കോകിലയുടെ പിറന്നാൾ. ബാലയുടെ കൊച്ചിയിലെ വീട്ടിൽ വച്ചായിരുന്നു കോകിലയുടെ വിവാഹം കഴിഞ്ഞത്. 24 ാമത് പിറന്നാൾ ആയുന്നു അന്ന് നടന്നത്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം 17 ആണെന്ന് ആരാധകർ കണക്കുകൂട്ടുന്നു. അതായത് ബാലയും അമൃതയും തമ്മിലുള്ള വിവാഹസമയത്ത് കേവലം 10 വയസ് മാത്രമായിരിക്കും കോകിലയുടെ പ്രായം.
കോകിലയ്ക്ക് പിറന്നാൾ കേക്ക് നൽകിയ വേളയിൽ, താൻ എടുത്തുകൊണ്ടു നടന്ന മൂന്നു വയസുകാരിയാണ് കോകില എന്ന് ബാല പറഞ്ഞിരുന്നു. അന്ന് തന്റെ കയ്യിലിരുന്ന കുഞ്ഞായ കോകില ബാലയുടെ നെഞ്ചത്ത് ഒരിടി കൊടുത്ത വിവരവും ബാല ഓർക്കുന്നു. അതിനു പകരം എന്നോണം ബാല കോകിലയ്ക്ക് കേക്ക് മുറിക്കൽ ചടങ്ങിനിടെ തമാശ രൂപേണ കയ്യിൽ ഒരിടി തിരിച്ചും കൊടുത്തിരുന്നു.
തന്റെ കുടുംബം തന്റേതു മാത്രമാണെന്നും, മാദ്ധ്യമങ്ങളിൽ നിന്നും ഇടവേള എടുക്കുന്നു എന്നും പറഞ്ഞുകൊണ്ടുള്ള ബാലയുടെ പോസ്റ്റ്. തനിക്ക് ഇനിയൊരു കുഞ്ഞുണ്ടായാൽ, പുറത്തു കാട്ടില്ല എന്നും ബാല പ്രഖ്യാപിച്ചു കഴിഞ്ഞു
അതേസമയം പൂർവ്വികരുടേതായി കോടിക്കണക്കിന് സ്വത്താണ് താരത്തിനുള്ളത്. ഒരു അഭിമുഖത്തിൽ സംസാരിക്കവേ തനിക്ക് 240 കോടിയോളം രൂപയുടെ ആസ്തി ഉണ്ടെന്ന് ബാല പറഞ്ഞിരുന്നു. തമിഴിലെ പ്രമുഖ കുടുംബത്തിൽ ജനിച്ച ആളാണ് ബാല. അരുണാചല സ്റ്റുഡിയോസ് എന്ന നിർമാണ കമ്പനി ആരംഭിച്ചത് ബാലയുടെ മുത്തച്ഛനായിരുന്നു. കൂടാതെ ബാലയുടെ പിതാവ് 350 സിനിമകൾ നിർമിച്ചിട്ടുമുണ്ട്.
Discussion about this post