കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കി. തനിക്ക് പരാതിയില്ലെന്നും ഭർത്താവ് രാഹുൽ പി ഗോപാലിനൊപ്പം ജീവിക്കണമെന്നും ആവശ്യപ്പെട്ട് യുവതി നേരത്തെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പരാതിയിൽ നിന്നും യുവതി പിൻമാറിയിരുന്നെങ്കിലും പോലീസ് കേസന്വേഷണം തുടരുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാൽ, പരാതി ഇല്ലാതെ കേസ് മുന്നോട്ട് കൊണ്ടുപോവാനാവാത്ത സാഹചര്യത്തിലാണ് കോടതി കേസ് റദ്ദാക്കിയത്.
ഭർത്താവ് തന്നെ ക്രൂരമായി മറദ്ദിച്ചുവെന്ന് ആരോപിച്ചാണ് യുവതി പോലീസിൽ പരാതി നൽകിയത്. ഇതോടെ, രാഹുൽ ജർമനിയിലേക്ക് മുങ്ങുകയായിരുന്നു. എന്നാൽ, പിന്നീട് ഭർത്താവ് തന്നെ മർദ്ദിച്ചിട്ടില്ലെന്ന് വ്യക്തമാക്കി യുവതി മുന്നോട്ട് വന്നു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് പരാതി നൽകയിയതെന്നും പരാതി പിൻവലിക്കുകയാണെന്നും ഇവർ പറഞ്ഞു. തനിക്ക് ഭർത്താവിനൊപ്പം ജീവിക്കണമെന്നും യുവതി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post