പാലക്കാട്: സിറ്റൗട്ടിൽ സൂക്ഷിച്ചിരുന്ന ഷൂസിനുള്ളിൽ കിടന്ന പാമ്പിന്റെ കടിയേറ്റ് മദ്ധ്യവയസ്‌കൻ ആശുപത്രിയിൽ. പാലക്കട് മണ്ണാർക്കാട് ചേപ്പുള്ളി വീട്ടിൽ കരീമിനാണ് പാമ്പ് കടിയേറ്റത്. ഉഗ്രവിഷമുള്ള കുഴിമണ്ഡലി (ഹംപ്‌നോസ് പിറ്റ് വൈപ്പർ) ആണ് ഇയാളെ കടിച്ചത്.
പ്രഭാത സവാരിക്കായി ഇറങ്ങുന്നതിനായി ഷൂസ് ധരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഷൂസികത്ത് കിടന്നിരുന്ന പാമ്പിൽ നിന്നും കടിയേൽക്കുകയായിരുന്നു. പെരുന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
Discussion about this post