നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണകരമാണ് പഴവർഗങ്ങൾ എന്ന് അറിയാമല്ലോ? ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കെല്ലാം ഓരോ തരത്തിലാണ് ഓരോ പഴവർഗങ്ങൾ ഗുണം ചെയ്യുന്നത്. ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റിനിർത്താമെന്ന ചൊല്ല് വരെയുണ്ട്. ആപ്പിളിന്റെ ഗുണങ്ങൾ അത്രയ്ക്കാണ്. എന്നാൽ സാധാരണക്കാരന് ആപ്പിൾ എപ്പോഴും വാങ്ങാൻ സാധിക്കുമെന്ന് തോന്നുന്നില്ല. വിലക്കൂടുതൽ തന്നെ കാരണം. അപ്പോൾ ഇതിനെന്താണ് പരിഹാരം? നമ്മുടെ വീട്ടിൽ തന്നെയുണ്ട്. ആപ്പിളിനെ വെല്ലുന്ന ഗുണങ്ങളാണ് പപ്പായയ്‌ക്കെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? പപ്പായയെ മാലാഖമാരുടെ ഫലമെന്നാണ് ക്രിസ്റ്റഫർ കൊളംബസ് പോലും വിശേഷിപ്പിച്ചത്. പ്രത്യേക സീസണല്ലാതെ വർഷം മുഴുവൻ കായ്ഫലം നൽകുന്നതാണ് ഇത്.
വിറ്റാമിൻ സി ആണ് പപ്പായയിൽ മുഖ്യമായി അടങ്ങിയിരിക്കുന്നത്. ഒപ്പം വിറ്റാമിൻ,ഇ,കെ,ബി എന്നിവയും അടങ്ങിയിരിക്കുന്നു, ഫൈബർ,കാത്സ്യം,മഗ്നീഷ്യം,പൊട്ടാസ്യം,കോപ്പർ എന്നീ ധാതുക്കളും ധാരാളം മിനറൽസും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. പച്ചയായലും പഴുത്താലും പപ്പായ പ്രത്യേക ഗുണങ്ങൾ നൽകുന്നു. പപ്പായ രക്തചംക്രമണ വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുകയും വൻകുടലിലെ കാൻസറിനെ തടയുകയും ചെയ്യുന്നു. പപ്പായയിൽ അടങ്ങിയിട്ടുള്ള അസെറ്റോജെനിൻ എന്ന ഘടകം ഡെങ്കിപ്പനി,കാൻസർ,മലേറിയ എന്നീ രോഗങ്ങളെയും പ്രതിരോധിക്കുന്നു. ആർട്ടീരിയോസ്‌ക്‌ളീറോസിസ്,പ്രമേഹം,ഹൃദ്രോഗം,കൊളസ്‌ട്രോൾ എന്നിവയെ നിയന്ത്രിക്കാനും പപ്പായയ്ക്ക് കഴിയും. പപ്പായയിൽ അടങ്ങിയിട്ടുള്ള ജീവകം റിബോഫ്‌ളാവിൻ,അസ്‌കോർബിക് ആസിഡ് എന്നി ഏറെ ഗുണങ്ങളാണ് ശരീരത്തിന് നൽകുന്നത്. പഴുത്ത പപ്പായ ഉപയോഗിക്കുന്നത് കരളിന്റെയും പ്ലീഹയുടെയും വീക്കത്തെ ശമിപ്പിക്കുന്നു. ജീവാണു നാശകഗുണങ്ങളും ഈ ഫലത്തിനുണ്ട്. കൃമിശല്യത്തിനും വയറുവേദനയ്ക്കും പപ്പായ നല്ലത് തന്നെ.
ഒരു പപ്പായയിൽ പ്രതിദിന ആവശ്യമായ വിറ്റാമിൻ സിയുടെ 200 ശതമാനത്തിലധികം അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ പ്രതിരോധശേഷിക്ക് മികച്ചതാക്കുന്നു. വിറ്റാമിൻ എ, ബി, സി, കെ എന്നിവയുടെ മികച്ച ഉറവിടമാണ് പപ്പായ. ഇത് മികച്ച പ്രതിരോധശേഷി ബൂസ്റ്ററായി അറിയപ്പെടുന്നു. ജലദോഷവും മറ്റ് അണുബാധകളും തടയാൻ ഇത് സഹായിക്കും. ഒരു കപ്പ് പപ്പായയിൽ ഏകദേശം 60 കലോറി ഉണ്ട്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ പപ്പായ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
Discussion about this post