അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ ചോക്ലേറ്റ് ഹീറോ ആയി എത്തിയ നടനായിരുന്നു കുഞ്ചാക്കോ ബോബൻ. ആദ്യ സിനിമ തീയറ്ററുകളിൽ എത്തി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും മലയാളികൾക്ക് കുഞ്ചാക്കോ ബോബൻ ചോക്ലേറ്റ് ഹീറോ തന്നെയാണ്. മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചൻ നായകനായി എത്തിയ ബോഗേയ്ൻവില്ല എന്ന അമൽ നീരദ് ചിത്രം ഇപ്പോൾ തീയറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ അഭിനയത്തിന് വലിയ പ്രശംസയാണ് താരത്തിന് കിട്ടുന്നത്.
ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ഒരിക്കൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് തുറന്നു പറയുകയാണ് കുഞ്ചാക്കോ ബോബൻ. തന്റെ എംബിഎ പഠന കാലത്ത് റിയൽ എസ്‌റ്റേറ്റ് ബിസിനസിലേക്ക് ഇറങ്ങിയപ്പോൾ സംഭവിച്ച കാര്യങ്ങളെ കുറിച്ചാണ് താരം പറഞ്ഞത്.
ചെയ്യുന്ന കഥാപാത്രങ്ങൾ വർക്കാവുന്നില്ല, പ്രേക്ഷകർക്ക് മുഷിപ്പുണ്ടാക്കുന്നു, നിർമാതാക്കൾക്ക് നഷ്ടം ഉണ്ടാകുന്നു എന്ന അവസ്ഥ വന്നു.. താൻ കാരണം ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകവരുതെന്ന് കരുതുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ ഒരു ഇടവേളയെടുത്ത് എംബിഎ പഠിക്കാൻ പോവുകയായിരുന്നു. എംബിഎ പഠിച്ച് വേറെ ബിസിനസ് ഒക്കെ തുടങ്ങാനായിരുന്നു ലക്ഷ്യം.
ഈ സമയത്ത് യാദൃശ്ചികമായാണ് റിയൽ എസ്‌റ്റേറ്റിലേക്ക് വരുന്നത്. എങ്ങനെയൊക്കെയോ അത് നല്ലപോലെ നടന്നു. അതിന് പിന്നാലെയാണ് വിണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയത്. സിനിമയിൽ തന്നെ കണ്ടിട്ടുള്ളതിന്റെ സ്‌നേഹത്തിന്റെയും വിശ്വാസത്തിനെയും അടിസ്ഥാനത്തിലാണ് ഈ ഡീലുകൾ മുഴുവൻ നടന്നത്. കുഞ്ചാക്കോ ബോബൻ വന്ന് കണ്ട സ്ഥലമാണെന്ന് പറഞ്ഞ് പല പല പ്ലോട്ടുകളും വിറ്റുപോയിട്ടുണ്ട്. അതുകൊണ്ട് തന്നെ അതൊന്നും ഒരു ക്രെഡിറ്റായി തോന്നിയിട്ടില്ല. എന്നാൽ, അതിനിടെ ഒരു ഡീൽ ചെയ്തപ്പോൾ അതിൽ ഉണ്ടാവാത്ത പ്രശ്‌നങ്ങളില്ല. താൻ ജയിലിലേക്ക് പോവേണ്ട അവസ്ഥ വരെ വന്നേക്കാമായിരുന്നു. അത്തരത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് വരെ പോയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ തനിക്ക് തീരെ ശോഭിക്കാനായിട്ടില്ല. എനിക്കതിൽ കഴിവ് തെളിയിക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെയാണ് ഞാൻ പിന്മാറിയതെന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി.
Discussion about this post