ബംഗളൂരു: കർണാടകയിൽ 1200 ഏക്കറോളം കൃഷിഭൂമിയ്ക്ക് മേൽ അവകാശവാദം ഉന്നയിച്ച് വഖഫ് ബോർഡ്. വിജയപുര ജില്ലയിലെ ഹോൻവാഡ ഗ്രാമത്തിലാണ് സംഭവം. 41 കർഷകർക്ക് വഖഫ് ബോർഡ് നോട്ടസ് അയച്ചു.
ഈ പ്രദേശത്തെ മതസ്ഥാപനമായ ഷാ അമിനുദ്ദീൻ ദർഗയായി പ്രഖ്യാപിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി കർഷകർ അവകാശപ്പെട്ടു. പഴയ സർക്കാർ രേഖകൾ ചൂണ്ടിക്കാട്ടി വഖഫ് ബോർഡിന്റേതാണ് ഭൂമിയെന്ന് തഹസിൽദാർ അയച്ച നോട്ടീസിൽ പറയുന്നു.സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മന്ത്രിയും വഖഫ് നേതൃത്വം തമ്മിൽ ദിവസങ്ങൾക്ക് മുമ്പ് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ഇതിന് പിന്നാലെയാണ് ഇത്തരം നീക്കമുണ്ടായതെന്ന് കർഷകർ ആരോപിച്ചു.
ഭൂമി ഷാ അമിനുദ്ദീൻ ദർഗയുടേതാണെന്നും എന്നാൽ ഈ ദർഗ നൂറ്റാണ്ടുകളായി നിലവിലില്ലെന്നും ഞങ്ങളുടെ കുടുംബങ്ങൾ തലമുറകളായി ഈ ഭൂമിയുടെ ഉടമസ്ഥതയിലാണെന്നും നോട്ടീസിൽ അവകാശപ്പെട്ടു. ഉടമസ്ഥാവകാശ രേഖകൾ നൽകാൻ ആവശ്യപ്പെട്ട് 41 ഓളം കർഷകർക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്, എന്നാൽ ഞങ്ങളാണ് യഥാർത്ഥ ഉടമകൾ. സർക്കാർ ഈ നോട്ടീസുകൾ പിൻവലിച്ചില്ലെങ്കിൽ ഞങ്ങൾ വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഹോൻവാഡ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനീൽ ശങ്കരപ്പ തുഡിഗൽ പറഞ്ഞു.
Discussion about this post