സിനിമാലോകത്തെ താരങ്ങളുടെ ലുക്കും മേക്കോവറുകളും എന്നും ചർച്ചയാവാറുണ്ട്. അവ അനുകരിക്കാനും പ്രേക്ഷകർ ശ്രമിക്കാറുണ്ട്. ഹെയർ സ്റ്റൈൽ,ഡ്രൈസിംഗ് സ്റ്റൈൽ,മേക്കപ്പ്,എന്തിനേറെ നടത്തം പോലും ചിലർ അനുകരിക്കും. പലപ്പോഴും നടൻമാരുടെയും നടിമാരുടെയും മേക്കോവറുകൾ ചർച്ചയാവാറുണ്ട്. ഇപ്പോഴിതാ നടൻ മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെയും കുറിച്ച് നടൻ ബാബു നമ്പൂരി പറഞ്ഞ വാക്കുകൾ വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽമീഡിയ.
കിടക്കുമ്പോൾ അല്ലാതെ വിഗ്ഗ് ഉപയോഗിക്കുന്ന ആളുകൾ ആണ് നമ്മുട പല ആർട്ടിസ്റ്റുകളും. ആണുങ്ങളും പെണ്ണുങ്ങളും അങ്ങനെ തന്നെയാണ്. ആർക്കും മുടി ഇല്ലല്ലോ. ഈ മുടി ഇല്ലായ്മ കാണിക്കുന്നതിൽ വിഷയം ഇല്ലാത്തത് സിദ്ദിഖ് മാത്രമാണെന്ന് ബാബു നമ്പൂതിരി പറയുന്നു. മോഹൻലാലിൻറെ ആകാര വടിവും, അഭിനയമികവും ആണ് ആളുകൾ ഏറെ ഇഷ്ടപ്പെടുന്നത്. ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന സൗന്ദര്യം ആണ് ലാൽ.മോഹൻലാൽ വിഗ്ഗ് വയ്ക്കാൻ തുടങ്ങിയിട്ട് അഞ്ചോ ആറോ വർഷം ആയിട്ടുള്ളൂ.അദ്ദേഹം വിഗ്ഗില്ലാതെ എങ്ങിനെ എന്ന് ഒരാളെ കാണിച്ചു എന്ന് ആ ഒരാൾ എന്നോട് പറഞ്ഞിട്ടുണ്ട്. നമ്മുടെ ലാലു അലക്‌സിനെയാണ് മോഹൻലാൽ ശരിക്കുള്ള രൂപം കാണിച്ചത് .കർത്താവേ എന്നുപറഞ്ഞാണത്രെ അത് കണ്ടിട്ട് ലാലു സംസാരിച്ചത്.
മമ്മൂക്കയുടെ അവസ്ഥയും ഇങ്ങനെ തന്നെയാണ്. പാച്ച് വിഗ്ഗ് ആണെന്നാണ് തോന്നുന്നത്. ഉറങ്ങുമ്പോൾ പോലും വിഗ്ഗ് ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തമിഴിലൊക്കെ രജിനികാന്തൊക്കെ അദ്ദേഹത്തിന് പറ്റിയ വേഷമെ ഏറ്റെടുക്കൂ. ഓടി നടന്ന് അഭിനയിക്കുന്നില്ലല്ലോ. സ്വന്തം ശരീരം മറ്റുള്ളവരെ കാണിക്കാൻ അദ്ദേഹത്തിന് യാതൊരു മടിയും ഇല്ല. എന്റെ തലയും താടിയും രൂപവും ഇങ്ങനെയൊക്കെയാണെന്ന് അദ്ദേഹം ധൈര്യത്തോടെ കാണിക്കും. അതാണ് ആളുകൾ ഇഷ്ടപ്പെടുന്നത്.’ ‘മമ്മൂട്ടിയും മോഹൻലാലും വിഗ്ഗൊന്നുമില്ലാതെ ഇറങ്ങി നടക്കണം. അതാണ് ചെയ്യേണ്ടതെന്നാണ് ഞാൻ പറയുന്നതെന്നായിരുന്നു ബാബു നമ്പൂതിരിയുടെ വാക്കുകൾ.
Discussion about this post