തിരുവനന്തപുരം : പെൺകുട്ടിയെ പട്ടാപ്പകൽ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം. തിരുവനന്തപുരം മംഗലപുരത്താണ് നാടിനെ നടുക്കുന്ന സംഭവം. കേബിൾ ജോലിക്ക് എത്തിയ രണ്ട് പേരാണ് പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചത്. കൊല്ലം സ്വദേശികളാണ് ഇവർ.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. പെൺകുട്ടിയുടെ വീട്ടിൽ കേബിൾ ശരിയാക്കാൻ അക്രമികൾ നേരെത്തയും വന്നിട്ടുണ്ട്. പെൺകുട്ടി ഒറ്റയ്ക്കായ സമയം നോക്കി വീട്ടിൽ കയറുകയായിരുന്നു. ബഹളം വെച്ച പെൺകുട്ടിയുടെ വായിൽ തുണി തിരുകി വയ്ക്കുകയായിരുന്നു അക്രമികൾ. എന്നാൽ തള്ളി മാറ്റി പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു .
പെൺകുട്ടിയുടെ പരാതിയിൽ കൊല്ലം സ്വദേശികളെ പോലീസ് കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ അക്രമികളുടെ പേര് വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. കൂടുതൽ അന്വേഷണം നടത്തിയ ശേഷം വിവരങ്ങൾ അറിയിക്കാം എന്ന് പോലീസ് അറിയിച്ചു.
Discussion about this post