മനുഷ്യനേറെ ഭയക്കുന്ന ജീവിയാണ് കൊതുക്.കാഴ്ചയിൽ ഇത്തിരി കുഞ്ഞൻ ആണെങ്കിലും മാരകരോഗങ്ങൾ പരത്തുന്നതിൽ മുൻപന്തിയിലാണ് ഈ കൂട്ടർ.മലേറിയ, ഡെങ്കിപ്പനി, സിക്ക വൈറസ്, വെസ്റ്റ് നൈൽ വൈറസ് തുടങ്ങിയ മാരകമായ രോഗങ്ങൾ പരത്തുന്നതിന് പിന്നിൽ കൊതുകുകളാണ്. സൂചികൊണ്ട് കുത്തിയിറക്കി ശരീരത്ത് നിന്ന് ചോരകുടിച്ചാണ് ഇവർ ജീവിക്കുന്നത്.
പെൺകൊതുകുകളാണ് അക്രമകാരിയെന്നാണ് നാം ഇതുവരെ ധരിച്ചുവച്ചിരുന്നത്. രോഗം പരത്തുന്നതും നമ്മുടെ ചോര ഊറ്റിക്കുടിക്കുന്നതും പെൺകൊതുകുകളാണന്നാണല്ലോ കുട്ടിക്കാലത്തെ പഠിച്ച് വച്ചിരിക്കുന്നത്. മൂളിപ്പാട്ടും കടിയുമില്ലാതെ സസ്യഭുക്കായി ജീവിക്കുന്ന പാവം ആൺ കൊതുകുകൾ. എന്നാൽ ഈ ധാരണയേ തെറ്റാണെന്നാണ് പുതിയ പഠനം പറയുന്നത്. അന്തരീക്ഷത്തിലെ ഈർപ്പം കുറയുകയും ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോഴും ആണ്‌കൊതുകുകൾ ചോര കുടിക്കുമത്രേ. പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർഥിയായ ജേസൺ റാസ്ഗൺ ആണ് പഠനത്തിന് പിന്നിൽ.
പൊതുവേ ആൺകൊതുകുകളുടെ നീണ്ട കുഴലുപോലെയുള്ള വായ്ഭാഗങ്ങൾ ചോരകുടിക്കാൻ അനുയോജ്യമായവയല്ല. എന്നാൽ ഈ സാഹചര്യങ്ങളിൽ നേർത്ത കൃത്രിമ സ്തരത്തിലൂടെയാണേ്രത ചോരകുടിക്കുക.അതേസമയം ഈ ആൺകൊതുകുകൾ രോഗം പരത്തുമോ എന്ന കാര്യത്തിൽ തീർച്ചയില്ല.
Discussion about this post