കൊച്ചി; സോഷ്യൽമീഡിയയിലൂടെ പ്രേക്ഷകർക്ക് പരിചിതയായ ആളാണ് രേണു സുധി. അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയാണവർ. റീലുകളും ചിത്രങ്ങളും പോസ്റ്റ് ചെയ്ത് എപ്പോഴും സോഷ്യൽമീഡിയയിൽ ലൈവായി നിൽക്കാറുണ്ട് രേണു. ഇപ്പോഴിതാ നവവധുവായി രേണു അണിഞ്ഞൊരുങ്ങിയ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
മഞ്ഞ സാരിയും ചുവപ്പ് ബ്ലൗസുമാണ് വേഷം. ആഭരണങ്ങൾ ധരിച്ച്,മേക്കപ്പ് എല്ലാം ധരിച്ച് പൂക്കൾ ചൂടി അതിസുന്ദരിയായായണ് രേണു പോസ് ചെയ്തിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായ സുജയാണ് രേണുവിനെ ഒരുക്കിയത്.തന്നെ ഇത്രയും മനോഹരമായി ഒരുക്കിയ സുജയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് രേണു പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. നിരവധി പേരാണ് പുതിയ പോസ്റ്റിനെ പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തിയിരിക്കുന്നത്. രണ്ടാം വിവാഹമാമെന്ന് തെറ്റിദ്ധരിച്ചെന്നും,മേക്കപ്പ് കൂടിപ്പോയെന്നും ചില കമന്റുകൾ വരുന്നുണ്ട്.
നേരത്തെയും രേണുവിനെതിരെ സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ രേണു പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.ഒന്നിനും ഞാൻ ഇല്ല. എന്നാ തെറ്റാ ചെയ്യുന്നത് എന്ന് എനിക്കറിയില്ല. ഞാൻവിധവ ആണെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ? എല്ലാം കുറ്റമാ. കേട്ട് കേട്ട് മടുത്തു. ഒന്നെങ്കിൽ ജീവിതം അവസാനിപ്പിക്കും അല്ലേൽ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്കു മടുത്തു. ഇങ്ങനെ കേൾക്കാൻ എന്തേലും തെറ്റ് ചെയ്തിട്ടാണേലും കുഴപ്പമില്ല. വിധവ എന്നു പറഞ്ഞ് ഇങ്ങനെ കുത്തുന്നു. ഞാനെന്നാ ചെയ്താലും പറഞ്ഞാലും കുറ്റം. ഞാൻ ജീവിതം അവസാനിപ്പിച്ചാലും. ഇനി കെട്ടിയാലും എല്ലാം ഈ പഴി പറയുന്നവർ തന്നെ കാരണം എന്നായിരുന്നു രേണു പറഞ്ഞത്.
Discussion about this post