ചെന്നൈ: മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ വലിയ രീതിയിൽ പ്ലാസ്റ്റിക് സർജറി ചെയ്തുവെന്ന കാലങ്ങളായുള്ള പ്രചരണങ്ങളിൽ ഒടുവിൽ മറുപടി പറഞ്ഞ് തെന്നിന്ത്യൻ താരസുന്ദരി നയൻതാര. മുഖത്ത് താൻ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്നും ഓരോ വർഷം കഴിയുന്തോറും തന്റെ മുഖം എന്തുകൊണ്ട് വ്യത്യസ്തമായി കാണപ്പെട്ടു എന്ന കാര്യവും താരം തുറന്നുപറഞ്ഞു. ഓരോ റെഡ് കാർപെറ്റ് പരിപാടിക്ക് മുമ്പും തന്റെ പുരികം ഭംഗിയാക്കുന്നത് തനിക്ക് ഇഷ്ടമാണെന്ന് നയൻതാര വിശദീകരിച്ചു.
ഐ ബ്രോ മേക്കപ്പ് എനിക്ക് വളരെ ഇഷ്ടമാണ്. അത് പെർഫെക്ടാക്കാൻ ഞാൻ സമയമെടുക്കും. കാരണമത് യഥാർത്ഥ ഗെയിം ചേഞ്ചറാണ്. ഇത്രയും വർഷങ്ങൾക്കിടെ വ്യത്യസ്തമായ ഐ ബ്രോ ലുക്കുകൾ ചെയ്തിട്ടുണ്ട്. വർഷങ്ങളായി എന്റെ നെറ്റിയിലുള്ള മാറ്റമാകാം മുഖം മാറുന്നുവെന്ന് ആളുകൾ കരുതാൻ കാരണം. പക്ഷേ, പ്ലാസ്റ്റിക് സർജറി നടത്തി എന്ന ഊഹാപോഹം ശരിയല്ല. ഇത് തെറ്റാണ്. കൃത്യമായ ഡയറ്റ് ഞാൻ പാലിക്കുന്നുണ്ട്. അതിനാൽ ഭാരത്തിൽ ഒരുപാട് മാറ്റം സംഭവിച്ചു. എന്റെ കവിളുകളിൽ നിങ്ങൾക്ക് നുള്ളിയെടുക്കാം, ഇവിടെ പ്ലാസ്റ്റിക് ഇല്ലെന്ന് നിങ്ങൾക്കറിയാമെന്ന് നയൻതാര പറഞ്ഞു.
അതേസമയം നയൻതാരയുടെ തുറന്നുപറച്ചിൽ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ. ഡയറ്റിംഗിലൂടെ ഇത്രയും മാറ്റം വരുമോ എന്നാണ് സോഷ്യൽമീഡിയയിൽ വരുന്ന ചോദ്യം. നടിയുടെ മുഖത്ത് വന്ന മാറ്റങ്ങൾ വളരെ പ്രകടമാണ്. ചുണ്ടുകളും കവിൾത്തടവും പഴയത് പോലെയല്ലെന്ന് നേരത്തെ കോസ്‌മെറ്റോളജിസ്റ്റുകൾ വീഡിയോകളിൽ പറഞ്ഞിട്ടുണ്ട്
Discussion about this post