ലാപിസ് ലസൂലി റൂട്ട് എന്ന് പലരും ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. ഏഷ്യയിലെ സുപ്രധാനമായ ചരക്കുഗതാഗത പദ്ധതികളിലൊന്നാണ് ഇത്. ലാപിസ് ലസൂലി എന്നൊരു അമൂല്യമായ വസ്തു അഫ്ഗാനിസ്ഥാനിൽ നിന്നും തുർക്കിയിലേക്ക് എത്തിക്കുന്നതിനായുള്ള പദ്ധതിയായിരുന്നു ലാപിസ് ലസൂലി റൂട്ട്.
എന്താണ് ലാപിസ് ലസൂലി എന്നല്ലേ.. അഫ്ഗാനിസ്ഥാനിലെ വ്യത്യസ്തമായ ധതുസമ്പത്തുക്കളിൽ വച്ച് ഏറ്റവും പ്രധാനവും അമൂല്യവുമായ ഒന്നാണ് ലാപിസ് ലസൂലി. അതിമനോഹരമായ ഈ കല്ല് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്ത ഒരു രാജക്കന്മാരോ പ്രഭുക്കന്മാരോ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. പതിനായിരം വർഷങ്ങൾ പഴക്കുമുള്ളയാണ് ലാപിസ് ലസൂലി എന്ന ഈ കല്ലെന്നാണ് കരുതുന്നത്. സൗന്ദര്യത്തിന്റെ ഏറ്റവും വലിയ പര്യായമായിരുന്ന ക്ലിയോപാട്ര തന്റെ ലേകപ്രശസ്തമായ കൺപീലികൾക്ക് നീലനിറം നൽകാനായി ലാപിസ് ലസൂലി ചാലിച്ച ൺമഷിയാണ് ഉപയോഗിച്ചിരുന്നതെന്നാണ് ചരിത്രം പറയുന്നത്.
ലാപിസ് ലസൂലി എന്നത് പേർഷ്യൻ വാക്കാണ്. ആകാശക്കല്ല് എന്നാണ് ഈ വാക്കിന്റെ അർത്ഥം. കടും നിറമാണ് ലാപിസ് ലസൂലിയുടെ നിറം. അഫ്ഗാനിസ്ഥാനിലെ ബഡാക്ഷാൻ മേഖലയിലുള്ള കൊക്ച താഴ്‌വരയിലാണ് ലാപിസ് ലസൂലി ഏറ്റവും കൂടുതലുള്ളത്. ഇവിടുത്തെ സാരി സംഗ് ഖനിയിൽ നിന്നും കഴിഞ്ഞ ആറായിരം വർഷങ്ങളായി ലാപിസ് ലസൂലി ഖനനം ചെയ്‌തെടുക്കുന്നു.
ഈജിപതിൽ നിന്നും കണ്ടെത്തിയിട്ടുള്ള ഏറ്റവും പ്രശസ്തമായ മമ്മിയായ തൂത്തൻ ഖാമുവിന്റെ മുഖാവരണത്തിലും ഈ കല്ല് ഉപയോഗിച്ചിരുന്നു. യൂറോപ്പിലെ ചിത്രകലയുടെ സുവർണ കാലമായ മദ്ധ്യകാലഘട്ടത്തിൽ ഈ കല്ലിന്റെ പൊടി ചാലിച്ച് വളരെ സവിശേഷമായ ഒരു ചായം നിർമിച്ചിരുന്നു. അക്കാലത്ത് ഏതൊരു ചിത്രകാരന്മാരുടെയും സ്വപ്‌നമായിരുന്നൂ ഈ ചായം. അക്കാലത്തെ പ്രശ്‌സ്ത ചിത്രകാരമാരായ മസാക്യോ, പെറുജീനോ എന്നിവരെല്ലാം ഈ ചായം ഉപയോഗിച്ചിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. സൗന്ദര്യവർദ്ധക വസ്തുക്കൾ, ശിൽപ്പങ്ങൾ, ചിത്രങ്ങൾ, ആഭരണങ്ങൾ എന്നിങ്ങനെയുള്ള പല വസ്തുക്കൾക്കും അമൂല്യമായ ഈ കല്ല് ഉപയോഗിക്കാറുണ്ട്.













Discussion about this post