അഹമ്മദാബാദ്: ബ്രഹ്മാണ്ഡ ചലച്ചിത്ര സംവിധായകന്റെ അടുത്ത സിനിമ പണിപ്പുരയിൽ. രാജമൗലിയുടെ പുതിയ SSM29 എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം വർഷത്തോടെ ആരംഭിക്കുമെന്നാണ് വിവരം. മഹേഷ് ബാബുവാണ് ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
2025 ജനുവരിയിലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംവിധായകനും സംഘവും സിനിമയ്ക്കാവശ്യമായ ലൊക്കേഷനുകൾക്കായുള്ള അന്വേഷണത്തിലാണെന്നാണ് സൂചന.സിനിമയുടെ ബജറ്റ് ആയിരം കോടിയാണെന്നാണ് വിവരം. ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന ബജറ്റ് ആണിത്. ശ്രീ ദുർഗ ആർട്ട്‌സിൻറെ ബാനറിൽ കെ.എൽ നാരായണ ആണ് ചിത്രം നിർമിക്കുന്നത്. മഹേഷ് ബാബു ചിത്രത്തിൻറെ സഹനിർമാതാവ് കൂടിയാണ്.
സിനിമയിൽ എഐ സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി ഉപയോഗിക്കുമെന്നും വിവരങ്ങളുണ്ട്. ചിത്രത്തിന് വേണ്ടി എ ഐയെ കുറിച്ചുള്ള ക്ലാസുകളിൽ രാജമൗലി ചേർന്നിരുന്നെന്നും 123 തെലുങ്ക് റിപ്പോർട്ട് ചെയ്തിരുന്നു.
Discussion about this post