ഇന്നത്തെ കാലത്ത് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്‌നമാണ് അകാലനര. നരയൊളിപ്പിക്കാൻ പലതരത്തിലുള്ള വഴികൾ പരീക്ഷിച്ച് മടുത്തവരാണ് പലരും. കെമിക്കൽ വസ്തുക്കളുടെ ഉപയോഗം കാരണം മുടിയുടെ ആരോഗ്യം മോശമാകുന്നതല്ലാതെ, മറ്റ് മാറ്റങ്ങളൊന്നും യഥാർത്ഥത്തിൽ ഇതതരം വസ്തുക്കൾ കൊണ്ട് ഉണ്ടാകാറില്ല. എന്നാൽ, വെറും നാല് തവണത്തെ ഉപയോഗം കൊണ്ട് തന്നെ ജീവിതകാലം മുഴുവൻ നമുക്ക് നരയെ ഇല്ലാതാക്കാൻ കഴിയും. ഈ പ്രകൃതിദത്ത കൂട്ട് ഉപയോഗിച്ചാൽ, പിന്നെ ജീവിതത്തിൽ ഒരിക്കൽ പോലും ഡൈ നിങ്ങൾക്ക് ഉപയോഗിക്കേണ്ടി വരില്ല….
ഒന്നര ഗ്ലാസ് വെള്ളം, ഒന്നര ടീസ്പൂൺ ചായപ്പൊടി, ചിരട്ടക്കരി എന്നീ കാര്യങ്ങളാണ് ഈ ഡൈ തയ്യാറാക്കാൻ വേണ്ടത്.
ഈ കൂട്ട് തയ്യാറാക്കാൻ ആദ്യമായി, ഒന്നര ഗ്ലാസ് വെള്ളം എടുത്ത് ചൂടാക്കുക. ഈ വെള്ളം ചൂടാകുമ്പോൾ ഇതിലേക്ക് എടുത്ത് വച്ച ചായപ്പൊടി ഇടുക. ഇത് എട്ട് മിനിറ്റോളം ലോ ഫൈ്‌ളയിമിൽ തിളപ്പിക്കണം. നന്നായി തിളപ്പിച്ച് കുറുക്കിയെടുത്ത ഈ ചായപ്പൊടി വെള്ളം തണുക്കാനായി മാറ്റി വക്കണം. ഇനി മറ്റൊരു പാത്രത്തിൽ ചിരട്ടക്കരിയെടുത്ത് ഇതിലേക്ക് നേരത്തെ മാറ്റി വച്ച ചായപ്പൊടി വെള്ളം ഒഴിക്കുക. ഇത് നന്നായി കുറുക്കി ഡൈ രൂപത്തിലാക്കുക. ഇതിലേക്ക് അൽപ്പം കറ്റാർ വാഴ ജെൽ കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് 15 മിനിറ്റ് മാറ്റി വയ്ക്കണം.
ഷാംപൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ വെള്ളത്തിലേക്ക് വേണം ഈ ഡൈ പുരട്ടി കൊടുക്കാൻ. മുടിയുടെ എല്ലാ ഭാഗങ്ങളിലേക്കും ഇത തേച്ച് പിടിപ്പിച്ചതിന് ശേഷം, രണ്ട് മണിക്കൂർ തലയിൽ തന്നെ വയ്ക്കണം. രണ്ട്മണിക്കൂർ കഴിയുമ്പോൾ, ഇത് കഴുകി കളയാരുന്നതാണ്. ഡൈ ഉപയോഗിച്ച ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ മൂന്ന് തവണ വേണം ഈ ഡൈ ഉപയോഗിക്കാൻ. നാലാം തവണ ഉപയോഗിച്ച് കഴിയുമ്പോഴേക്കും നിങ്ങളുടെ അകാല നരക്ക് വലിയ മാറ്റങ്ങൾ കണ്ടു തുടങ്ങും.
Discussion about this post