കണ്ണൂർ: കീഴടങ്ങി മണിക്കൂറുകൾക്ക് ശേഷം പിപി ദിവ്യയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയി. കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പോലീസിന് മുന്നിൽ കീഴടങ്ങിയ ദിവ്യ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു.
അതിനിടെ, ദിവ്യക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധമുണ്ടായി. പ്രവർത്തകരെ പോലീസ് തടഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം ദിവ്യയെ കോടതിയിൽ ഹാജരാക്കും. നാളെ തലശ്ശേരി സെഷൻസ് കോടതിയിൽ ജാമ്യ ഹർജി നൽകുമെന്നാണ് വിവരം.
പിപി ദിവ്യയോട് എത്രയും വേഗം കീഴടങ്ങാൻ പാർട്ടി കേന്ദ്രങ്ങൾ നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് ഇവർ കീഴടങ്ങിയ്ത് . കണ്ണപുരത്ത് വച്ചാണ് ദിവ്യയെ കസ്റ്റഡിയിലെടുത്ത് എന്നാണ് പോലീസ് അവകാശപ്പെടുന്നത്. കോടതിയിലേക്ക് പോവുകയായിരുന്നുവെന്നാണ് ദിവ്യ പറഞ്ഞത്. ഇതോടെ വഴിയിൽ വച്ച് പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജാമ്യാപേക്ഷ പരിഗണനയിലുള്ളതുകൊണ്ടാണ് അറസ്റ്റ് വൈകിയതെന്നും പോലീസ് പറയുന്നു.
Discussion about this post