ബീജിംഗ്: രാജ്യത്തെ ജനസംഖ്യാനിരക്ക് കുത്തനെ കുറയുന്നതിൽ ആശങ്കാകുലരായ ചൈനീസ് കൈക്കൊള്ളുന്നത് വിചിത്രമായ തീരുമാനങ്ങളാണെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ സർക്കാർ ഉദ്യോഗസ്ഥർ ഇപ്പോൾ സ്ത്രീകളെ വിളിച്ച് ഗർഭിണികളാണോയെന്ന് അന്വേഷിക്കുകയും അവരോട് എത്രയും പെട്ടെന്ന് ഗർഭിണികളാകാൻ നിർബന്ധിക്കുകയുമാണെന്നാണ് വിവരം. കർശനമായ ജനനനിയന്ത്രണപരിപാടികൾ പതിറ്റാണ്ടുകളോളം പിന്തുടർന്ന നാട്ടിലാണ് ഈ വിചിത്രനടപടി.
ജില്ലാ ഓഫീസുകളിൽ നിന്നുപോലും സ്ത്രീകളടക്കമുള്ള ഉദ്യോഗസ്ഥർ ഫോൺ വിളിച്ച് ഗർഭിണിയാണോയെന്ന് തിരക്കുന്നുണ്ടെന്ന് ചൈനയിലെ യുവതികൾ പരാതി പരാതി പറയുന്നു.പുതിയ തലമുറയുടെ ചിന്താഗതികൾ മാറിയത് ഫോൺ വിളിക്കുന്നവർ മനസിലാക്കുന്നില്ലെന്നും സ്വകാര്യതയ്ക്കും തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും പലരും അഭിപ്രായപ്പെടുന്നു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2.08 മില്യൺ ആണ് ചൈനയിലെ നിലവിലെ ജനസംഖ്യ. 2023ൽ ആകെ ഒൻപത് ദശലക്ഷം കുട്ടികളാണ് ചൈനയിൽ ജനിച്ചത്. 1949ന് ശേഷം അടയാളപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്കുറഞ്ഞ ജനനനിരക്ക്, വൃദ്ധരുടെ എണ്ണത്തിലെ വർദ്ധനവ്, ഉയരുന്ന സാമ്പത്തിക സമ്മർദ്ദം എന്നിവയാണ് ചൈനയുടെ ജനസംഖ്യാ നിരക്ക് ഇടിയുന്നതിന്റെ കാരണങ്ങളായി ഉയർത്തിക്കാട്ടുന്നത്.
ചൈനയിലെ അങ്കണവാടികളും പ്രൈമറി സ്‌കൂളുകളും അടച്ചുപൂട്ടുന്നുവെന്നും എണ്ണം ചുരുങ്ങുന്നുവെന്നും നേരത്തെ വാർത്തകളുണ്ടായിരുന്നു. ചൈനയിലെ ജനസംഖ്യാപരമായ മാറ്റങ്ങൾ അങ്കണവാടികളുടെ എണ്ണത്തിലും അങ്കണവാടികളിൽ പുതിയതായി പേര് ചേർക്കുന്ന കുട്ടികളുടെ നിരക്കിലും വലിയ ഇടിവിന് കാരണമായെന്നാണ് സമീപകാല റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ചൈനയിലെ പ്രീ-സ്‌കൂൾ സ്ഥാപനങ്ങളുടെ എണ്ണത്തിൽ തുടർച്ചയായ രണ്ടാം വർഷമാണ് ഇടിവുണ്ടാവുന്നത്. രാജ്യത്ത് നിലനിൽക്കുന്ന ജനസംഖ്യാ പ്രതിസന്ധിയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
Discussion about this post