തലമുടിയുടെ സംരക്ഷണത്തിന് വേണ്ടി എന്ത് ചെയ്യാനും തയ്യാറാണ് നമ്മൾ. അതിന് വേണ്ടി എത്ര പണം വേണമെങ്കിലും മുടക്കാൻ തയ്യറാണ് പലരും. ഇതിനുപുറമേ മുടിയിൽ നമ്മളെ കൊണ്ട് ചെയ്യാവുന്ന പൊടി കൈകൾ എല്ലാം ചെയ്യാറുമുണ്ട്. എന്തൊക്കെ ചെയ്താലും മുടിക്ക് ഒരു രൂക്ഷ ഗന്ധം ഉണ്ടാവറുണ്ടോ….? ഇത് മാറി നിങ്ങളുടെ മുടിക്ക് നല്ല സുഗന്ധം വേണോ…? ഇതിനുവേണ്ടി സൗന്ദര്യവർദ്ധത വസ്തുക്കളുടെ പിന്നിലൂടെ ഒന്നും പോവേണ്ട ആവശ്യമില്ല.
മുടിയ്ക്ക് പ്രകൃതിദത്ത സുഗന്ധം ലഭിക്കാൻ പല മാർഗ്ഗങ്ങളുണ്ട്. മുടി ഷാംപൂ ചെയ്തശേഷം റോസ്മേരി, ലാവണ്ടർ, ചമോമൈൽ തുടങ്ങിയവയുടെ നീര് കൊണ്ട് കഴുകി കളഞ്ഞാൽ മുടിയ്ക്ക് നല്ല സുഗന്ധം കിട്ടും.
എന്നാൽ മുടിക്ക് നല്ല സുഗന്ധം വേണമെങ്കിൽ എന്തായാലും വേണ്ടത് ശുചിത്വമാണ്. വൃത്തിയുളള മുടി ഉണ്ടാകേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വീര്യം കുറഞ്ഞ പ്രകൃതിദത്ത ഷാംപൂകൊണ്ട് ആഴ്ചയിൽ രണ്ട് തവണയെങ്കിലും മുടി കഴുകാം. ഇത് അഴുക്കും എണ്ണയും പോയി മുടി വൃത്തിയോടെയിരിക്കാൻ സഹായിക്കും.
കഴിയ്ക്കുന്ന ഭക്ഷണം തലമുടിയുടെ ആരോഗ്യത്തെയും തലയിലുണ്ടാകുന്ന വാസനയെയും ഒക്കെ സ്വാധീനിക്കാറുണ്ട്. ഒമേഗ അടങ്ങിയ കൊഴുപ്പുള്ള ഭക്ഷണങ്ങൾ, ആന്റി ഓക്സിഡന്റുകൾ, വൈറ്റമിനുകൾ എന്നിവ അടങ്ങിയ ഭക്ഷണം തുടങ്ങിയ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. ഇവയെല്ലാം മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും. നിർജലീകരണം ഉണ്ടാകുമ്പോൾ അസുഖകരമായ ദുർഗന്ധം ഉണ്ടാകും. ആവശ്യത്തിന് വെള്ളംകുടിക്കുന്നതിലൂടെ തലമുടിയുടെയും തലയോട്ടിയുടെയും ഈർപ്പവും വരൾച്ചയും കുറയ്ക്കാം.
Discussion about this post