കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ റിമാന്റിലായ പിപി ദിവ്യയെ ഇന്ന് വൈകീട്ട് അഞ്ച് മണി വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കോടതിയിൽ ഹാജരാക്കണമെന്ന് അന്വേഷണ സംഘത്തോട് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കി. അന്വേഷണ സംഘം രണ്ട് ദിവസത്തേക്കാണ് ദിവ്യയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. അടുത്ത തിങ്കളാഴ്ചയായിരിക്കും കോടതി ജാമ്യാപേക്ഷ പരിഗണിക്കുക.
മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് ദിവ്യ കളിഞ്ഞ ദിവസം പോലീസിന് മുമ്പാകെ കീഴടങ്ങിയത്. തുടർന്നുള്ള മൂന്ന് മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിന് ശേഷം, ദിവ്യയെ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കി. തുടർന്ന് 14 ദിവസത്തെ കസ്റ്റഡിയിൽ വിടുകയായിരുന്നു.
Discussion about this post