ഇന്ന് കടകളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ നര മാറ്റുന്നതിനായുള്ള നിരവധി ഹെയർ ഡൈകളാണാ കാണാൻ സാധിക്കുക. ഇതെല്ലാം വാങ്ങി ഉപയോഗിക്കുന്നവരും ധാരാളമാണ്. പണ്ട് കാലത്ത് പൊടി രൂപത്തിലുള്ള ഡൈ കലക്കി മണിക്കൂറുകൾ എടുത്താണ് തലയിൽ തേച്ചിരുന്നത്. അത് മാത്രവുമല്ല മുഖത്തോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലോ ഇത് പറ്റിപ്പിടിക്കാതെ നോക്കുകയും വേണമായിരുന്നു. എന്നാൽ ഇന്ന് അഞ്ച് മിനിറ്റുകൊണ്ട് വളരെ എളുപ്പത്തിൽ മുടി കറുപ്പിക്കാം. ഷാംപൂ പോലെ തലയിൽ തേച്ച് മുടി കറുപ്പിക്കുന്ന ഡൈകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ ഈ ഡൈകൾ എത്രത്തോളം സുരക്ഷിതമാണ്?.
നിരവധി രാസവസ്തുക്കൾ ചേർത്താണ് ഡൈകൾ തയ്യാറാക്കാറുള്ളത്. അതുകൊണ്ട് തന്നെ സ്ഥിരമായി ഇത്തരം ഡൈകൾ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും. വീട്ടിൽ ഉണ്ടാക്കിയെടുക്കുന്ന നാച്ചുറൽ ഹെയർ ഡൈകൾ ഉപയോഗിക്കുകയായിരിക്കും ഏറ്റവും നല്ലത്. ഇത്തരത്തിൽ എളുപ്പം ഉണ്ടാക്കാൻ കഴിയുന്ന ഡൈ ഏതെന്ന് നോക്കാം.
വെള്ളം, ചായപ്പൊടി, ചിരട്ടക്കരി എന്നിവയാണ് ഹെയർ ഡൈ ഉണ്ടാക്കാനായി വേണ്ടത്. ആദ്യം ഒരു പാത്രത്തിൽ വെള്ളം തിളപ്പിയ്ക്കുക. ഇതിലേക്ക് അൽപ്പം ചായപ്പൊടി ചേർക്കുക. ശേഷം എട്ട് മിനിറ്റി ലോ ഫ്‌ളെയിമിൽവച്ച് ചൂടാക്കാം. നന്നായി കുറുകി വന്ന ശേഷം ഇത് തണുക്കാനായി മാറ്റിവയ്ക്കുക.
ഇനി ചിരട്ട കത്തിച്ചെടുത്ത ചിരട്ടക്കരി മറ്റൊരു പാത്രത്തിൽ എടുക്കുക. ഇതിലേക്ക് ചായപ്പൊടി തിളപ്പിച്ച വെള്ളം ഒഴിച്ച് ഡൈയുടെ പരുവം ആക്കുക. ഇതിലേക്ക് അൽപ്പം കറ്റാർവാഴയുടെ ജെൽ കൂടി ചേർക്കാം. വീട്ടിൽ ഉള്ള കറ്റാർവാഴയുടെ ജെൽ ആയിരിക്കും ഉത്തമം. ശേഷം 15 മിനിറ്റ് നേരം വയ്ക്കുക. ഷാംപൂ ഉപയോഗിച്ച് മുടിയിലെ എണ്ണമയം കഴുകി കളഞ്ഞ ശേഷം ഈ ഡൈ ഉപയോഗിക്കാം. ആഴ്ചയിൽ മൂന്ന് തവണ ഈ ഡൈ ഉപയോഗിക്കാം.
Discussion about this post