മുംബൈ: ലോകസുന്ദരി ഐശ്വര്യ റായി ഇന്ന് 51 ാം പിറന്നാൾ ആഘോഷിക്കുകയാണ്. മൂന്ന് പതിറ്റാണ്ട് മുൻപാണ് ലോകസുന്ദരിപട്ടം ലഭിച്ചതെങ്കിലും ഇന്നും ഇന്ത്യക്കാർക്ക് ആ സൗന്ദര്യധാമത്തെ മനസിൽ നിന്നും മാറ്റാൻ സാധിച്ചിട്ടില്ല. നിലവിൽ വിവാദങ്ങളുടെയും ഗോസിപ്പുകളുടെയും നടുവിലാണ് ഐശ്വര്യയുടെ ജീവിതം. ഭർത്താവ് അഭിഷേകുമായുള്ള ബന്ധത്തിൽ ഉലച്ചിൽ ഉണ്ടെന്നാണ് വിവരങ്ങൾ. നടി നമ്രത് കൗറുമായി അഭിഷേക് ബച്ചൻ പ്രണയത്തിലാണെന്നും, ഈ ബന്ധത്തെ തുടർന്ന് ഐശ്വര്യയുമായി വേർപിരിയുന്നു എന്നുമൊക്കെയാണ് ഗോസിപ്പുകൾ.
ഇതിനിടെ 51 ാം പിറന്നാൾ ദിനത്തിൽ മറ്റൊരു കഥകൂടി വീണ്ടും ചർച്ചയാവുകയാണ്. ഐശ്വര്യറായി തന്റെ അമ്മയാണെന്ന അവകാശവാദം ഉന്നയിച്ചയാളുടെ വാർത്തകളാണ് വീണ്ടും വൈറലാവുന്നത്. ആന്ധ്രാ സ്വദേശിയായ സംഗീത് കുമാർ ആണ് ഐശ്യര്യ തന്റെ അമ്മയാണെന്ന അവകാശവാദവുമായി രംഗത്ത് എത്തിയത്. 2017ൽ ആയിരുന്നു ഇത്. 2020ൽ ഇയാൾ വീണ്ടും പുതിയ അവകാശവാദവുമായി എത്തിയിരുന്നു. ലണ്ടനിൽ വച്ച് ഐവിഎഫ് ചികിത്സയിലൂടെയാണ് താൻ ജനിച്ചത് എന്നതായിരുന്നു ഇത്. ഐശ്യര്യ റായിക്ക് പതിനഞ്ച് വയസുള്ളപ്പോഴായിരുന്നു ഇതെന്നും ഇയാൾ പറഞ്ഞിരുന്നു.
‘രണ്ട് വയസുവരെ ഞാൻ ഐശ്യര്യയുടെ അച്ഛൻ കൃഷ്ണരാജിനും അമ്മ ബൃന്ദ റായിയ്ക്കും ഒപ്പമായിരുന്നു. അവരായിരുന്നു എന്നെ നോക്കിയത്. ശേഷം എന്റെ അച്ഛൻ എന്നെ വിശാഖപ്പട്ടണത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആ വേളയിൽ എന്റെ ജനനവിവരങ്ങൾ ബന്ധുക്കൾ നശിപ്പിച്ചു. അമ്മയ്‌ക്കൊപ്പം താമസിക്കാൻ ഞാൻ ആഗ്രഹിക്കുകയാണെന്നായിരുന്നു അയാൾ അന്ന് പറഞ്ഞത്. എന്നാൽ ഈ വിവാദം ഉയർന്നപ്പോഴൊന്നും ഐശ്വര്യ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
Discussion about this post