മലയാളികളുടെ ഇഷ്ട വിഭവങ്ങളിലൊന്നാണ് പഴം. പുട്ടിനൊപ്പം അല്ലെങ്കിൽ ഉച്ച ഊണ് കഴിഞ്ഞൊക്കെ പഴം കഴിക്കുന്നവരുണ്ട്. ഏറ്റവും നല്ല ആരോഗ്യ ഗുണങ്ങളുള്ള പഴങ്ങളിലൊന്നാണ് പഴം. വാഴപ്പഴവും സാധാരണ പഴവുമൊക്കെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ധാതുക്കളും നാരുകളും വൈറ്റമിനുകളും അടങ്ങിയിരിക്കുന്നതിനാൽ വാഴപ്പഴം ആരോഗ്യകരമായ പഴമായി കണക്കാക്കപ്പെടുന്നു. ദഹനം മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുമൊക്കെ വാഴപ്പഴം നല്ലതാണ്. ഇത്ര ഗുണങ്ങൾ എല്ലാം ഉണ്ടെങ്കിലും വാഴപ്പഴത്തിനെ കുറിച്ച് ചില അപവാദങ്ങൾ പരക്കുന്നുണ്ട്.
വാഴപ്പഴം പനിയും ജലദോഷവും ഉണ്ടാക്കുമെന്നതാണ് ഇതിൽ പ്രധാനമായും പറയുന്നത്. പനിയും ജലദോഷവും ഉള്ള സമയത്ത് വാഴപ്പഴം കഴിക്കുന്നത് കഫം കൂടാൻ കാരണമാകും. ഇതിന് വാഴപ്പഴത്തെ രോഗകാരണമാക്കുന്ന രീതി ശരിയല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
വൈറസ് മൂലമാണ് പനിയും ജലദോഷവും ഉണ്ടാകുന്നത്. നിങ്ങൾക്ക് ജലദോഷം ഉള്ളപ്പോൾ പഴം കഴിക്കുന്നത് കഫം കൂടാൻ കാരണമായേക്കാം. എന്നാൽ രോഗകാരി പഴമല്ലെന്നും വിദഗ്ധർ പറയുന്നു. അതിനാൽ തന്നെ പനിയും കഫക്കെട്ടും അനുഭവപ്പെടുന്ന സമയത്ത് വാഴപ്പഴം വേണമെങ്കിൽ ഒഴിവാക്കാവുന്നതാണ്.
Discussion about this post