ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ വീണ്ടും ഭീകരാക്രമണം.ബന്ദിപ്പോരയിൽ ഇന്നലെ രാത്രി എട്ടരയോടെയാണ് ആക്രമണം ഉണ്ടായത്.ബന്ദിപ്പോര-പൻഹാർ റോഡിലുള്ള ബിലാൽ കോളനി ആർമി ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. സൈന്യം ഉടൻ തന്നെ തിരിച്ചടിച്ചു. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ആക്രമണമാണിത്.
നേരത്തെ കശ്മീരിലെ ബുദ്ധഗാമിലാണ് ആദ്യം ആക്രമണമുണ്ടാത്. അവിടെ യുപി സ്വദേശികളായ രണ്ട് തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിവെയ്ക്കുകയായിരുന്നു.ഉത്തർപ്രദേശ് സ്വദേശികളായ സൂഫിയാൻ (25), ഉസ്‍മാൻ മാലിക് (25) എന്നിവരെ പരിക്കുകളോടെ ശ്രീനഗറിലെ ജെവിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
Discussion about this post