എറണാകുളം: സിനിമയെ വിമർശിച്ച് കുറിപ്പിട്ടതിൽ ഭീഷണിയുമായി രംഗത്ത് എത്തിയ നടൻ ജോജു ജോർജിന് മറുപടി നൽകി ആദർശ്. ‘ എനിക്ക് മുള്ളാൻ നിങ്ങളുടെ പ്രവോക്കേഷൻ ആവശ്യമില്ലെന്ന്’ ആദർശ് പറഞ്ഞു. സംഭവം വലിയ വിവാദമായതിന് പിന്നാലെയാണ് മറുപടിയുമായി ആദർശ് രംഗത്ത് എത്തിയത്. ‘ കൊച്ചെർക്കാ, ഞാൻ പ്രകോപിതനായാൽ നീ മുള്ളിപ്പോകും’ എന്നായിരുന്നു ജോജുവിന്റെ ഭീഷണി.
എനിക്ക് മുള്ളാൻ നിങ്ങളുടെ പ്രവോക്കേഷൻ ആവശ്യമില്ല. സിനിമ മോശമാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ എനിക്ക് ഭയവുമില്ല. ജോജുവിനോട് സഹതാപം മാത്രമാണെന്നും ആദർശ് പറഞ്ഞു.
ജനങ്ങൾ മണ്ടന്മാരല്ല. നല്ല ചിത്രങ്ങളും മോശം ചിത്രങ്ങളും ഇന്ന് ജനങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കും. ചിത്രത്തിന്റെ ക്ലൈമാക്‌സ് വളരെ വയലൻസ് നിറഞ്ഞതാണ്. വലിയ ആളുകൾ മാത്രമല്ല ഇന്ന് സിനിമ കാണാൻ തിയറ്ററുകളിൽ എത്തുന്നത്. ഇവർക്കൊപ്പം പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികളും ഉണ്ടാകും. ഇത്തരം രംഗങ്ങൾ തീർച്ഛയായും അവരുടെ മാനസിക ആരോഗ്യത്തെ ബാധിക്കും. അങ്ങിനെ എന്തെങ്കിലും സംഭവിച്ചാൽ ജോജു സമാധാനം പറയുമോ?. അതോ സെൻസർബോർഡ് സമാധാനം പറയുമോ?. സിനിമയ്ക്ക് എങ്ങനെ യുഎ സർട്ടിഫിക്കറ്റ് എങ്ങനെ കിട്ടി എന്നതിൽ അന്വേഷണം വേണമെന്നും ആദർശ് ആവശ്യപ്പെട്ടു.
നാല് ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ മാത്രമാണ് റിവ്യൂ പങ്കുവച്ചിട്ടുള്ളത്. അല്ലാതെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവച്ചിട്ടില്ല. റിവ്യൂ ബോംബിംഗ് എന്താണെന്ന് മനസിലാകുന്നില്ല. എന്റെ പോസ്റ്റിന് ആകെ ലഭിച്ചത് 200 ലൈക്കുകൾ ആണ്. ഈ ലൈക്കുകൾവച്ച് റിവ്യൂ ബോംബിംഗ് എങ്ങനെ നടത്താനാണെന്നും ആദർശ് ചോദിച്ചു.
Discussion about this post