ജെറുസലേം; പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നതിനിടെ പുതിയ ദിവ്യാസ്ത്രം അവതരിപ്പിച്ച് ഇസ്രായേൽ. മേഖലയിൽ ഹമാസും ഹിസ്ബുള്ളയും ലെബനനും ഇറാനുമെല്ലാം ഒന്നിച്ചതോടെ പുതിയ മിസൈൽ പ്രതിരോധസംവിധാനമാണ് ഇസ്രായേൽ പുറത്തിറക്കിയിരിക്കുന്നത്. തങ്ങളുടെ വ്യോമ പ്രതിരോധസംവിധാനത്തിൽ അയൺ ബീം ഇൻഡക്ഷൻ ഉപയോഗിക്കാനാണ് ഇസ്രായേൽ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
ശക്തിയേറിയ ലേസർ കിരണങ്ങൾ പുറപ്പെടുവിക്കുന്ന അയൺ ബീം ഉപയോഗിച്ച് മിസൈലുകൾ ആകാശത്തുവെച്ച് തന്നെ തകർക്കുന്ന സംവിധാനമാണ് ഇസ്രയേൽ ഉപയോഗപ്പെടുത്താൻ പോകുന്നത്.പ്രകാശവേഗത്തിൽ സഞ്ചരിക്കുന്ന ലേസർ അയൺ ബീമിന് 100 മീറ്റർ മുതൽ കിലോമീറ്ററുകൾക്ക് അപ്പുറത്തുള്ള പറക്കുന്ന വസ്തുക്കളെയെല്ലാം തകർക്കാൻ കഴിയും.ഏറ്റവും ചെറിയ സിഗ്‌നൽ രേഖപ്പെടുത്തുന്ന ഡ്രോണുകളെ പോലും അയൺ ബീം ഉപയോഗിച്ച് തകർക്കാൻ കഴിയുമെന്നാണ് വിവരം.
ഒരുവർഷത്തിനുള്ളിൽ സംവിധാനം പൂർണസജ്ജമാകുമെന്നും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള യുദ്ധത്തിന് പറ്റിയ പ്രതിരോധമാർഗമാണ് ലേസർ അയൺ ബീമുകളെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രാലയം ഡയറക്ടർ ജനറൽ ഇയാൽ സമീർ വ്യക്തമാക്കി. അയൺ ബീം വിപുലീകരണത്തിനായി 500 മില്യൺ ഡോളറിന്റെ കരാറിൽ ഇസ്രായേൽ ഒപ്പുവച്ചിരിക്കുകയാണ്. ടെൽ അവീവിലെ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രാലയം ഡയറക്ടർ ജനറൽ മേജർ ജനറൽ (റിസ.) ഇയാൽ സമീർ കരാറിൽ ഒപ്പുവച്ചു
Discussion about this post