അരി പോലെ തന്നെ മലയാളികളുടെ ഭക്ഷണ ക്രമത്തിൽ ഗോതമ്പിന് പ്രത്യേക സ്ഥാനമാണ് ഉള്ളത്. പണ്ട് മൈദ കൊണ്ട് ഉണ്ടാക്കിയിരുന്ന പല പലഹാരങ്ങളും നാം ഇന്ന് ഗോതമ്പ് കൊണ്ടാണ് ഉണ്ടാക്കാറുള്ളത്. ഹോട്ടലുകളിൽ ഗോതമ്പ് പൊറോട്ടയ്ക്ക് വലിയ ഡിമാൻഡ് ആണ് ഉള്ളത്. ആരോഗ്യഗുണമാണ് ഗോതമ്പിനെ ഇത്രയേറെ പ്രിയപ്പെട്ടത് ആക്കുന്നത്. എന്നാൽ ഒരു മാസം ഗോതമ്പ് കഴിക്കാതെ ഇരുന്നാൽ നമ്മുടെ ശരീരത്തിന് എന്ത് സംഭവിക്കും?.
ഗോതമ്പുകൊണ്ടുണ്ടാക്കുന്ന ചപ്പാത്തിയും മറ്റ് പലഹാരങ്ങളും വളരെ പതുക്കെയാണ് ദഹിക്കുക. അതുകൊണ്ട് തന്നെ ഗോതമ്പ് കഴിച്ചാൽ ചിലർക്ക് ദഹന പ്രശ്‌നങ്ങൾ അനുഭവപ്പെടാറുണ്ട്. ഒരു മാസം തുടർച്ചയായി ഗോതമ്പ് കഴിക്കാതിരുന്നാൽ അത് നമ്മുടെ ദഹനത്തെ മെച്ചപ്പെടുത്തും എന്നാണ് വിദഗ്ധർ പറയുന്നത്.
ഒരു മാസത്തോളം ഗോതമ്പ് കഴിക്കാതിരുന്നാൽ നമ്മുടെ ഭാരം പതിയെ കുറയാൻ ആരംഭിക്കും. അടിവയറിലെയും ഇടുപ്പിലെയും കൊഴുപ്പ് കുറയ്ക്കാൻ ഗോതമ്പിന്റെ ഉപയോഗം കുറയ്ക്കുന്നത് നല്ലതായിരിക്കും.
അതേസമയം ഗോതമ്പിന്റെ ഉപയോഗം പൂർണമായി ഒരു മാസത്തിൽ കൂടുതൽ ഒഴിവാക്കരുത് എന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. വലിയ ആരോഗ്യഗുണമുള്ള ഗോതമ്പ് നമ്മെ പല രോഗങ്ങളിൽ നിന്നും അകറ്റി നിർത്തും. ശരീരത്തിന് ആവശ്യമായ പോഷണം നൽകുന്നതും ഗോതമ്പ് ആണ്. ഗോതമ്പിന്റെ ഉപയോഗം പൂർണമായി ഉപയോഗിക്കുന്നത് നമ്മുടെ മാനസിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും.
Discussion about this post