ഭാര്യമാരെ അടിമകളായി കാണുന്ന മനോഭാവമുള്ള പല ഭർത്താക്കന്മാരെയും നമുക്ക് ചുറ്റും കാണാനാവും. ജോലിക്ക് പോവരുത്, പഠിക്കരുത്, വീട്ടിൽ അടങ്ങി ഇരിക്കണം എന്ന് തുടങ്ങി ക്രൂരമായ ഗാർഗിക പീഡനത്തിൽ വരെ എത്തി നിൽക്കുന്ന അടിമത്വം. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്ഥമായ രീതിയിൽ ഭാര്യയെ അടിമയാക്കി വയ്ക്കുന്ന ഒരു ഭർത്താവ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
തനിക്ക് മേൽ ദുബായിക്കാരനായ ഭർത്താവ് വച്ചിട്ടുള്ള നിയന്ത്രണങ്ങളെ കുറിച്ച് 26 കാരിയായ സൗദി അൽ നാദക് ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. ദുബായ്ക്കാരനായ ജമാൽ അൽ നദക്ക് ആണ് യുവതിയുടെ ഭർത്താവ്. ബ്രിട്ടീഷ് വനിതയായ ഇവർ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ തന്റെ ഭർത്താവിന്റെ വിചിത്രമായ നിയന്ത്രണങ്ങളെ പറ്റി തുറന്ന് പറഞ്ഞത്.
താൻ ധരിക്കുന്ന ബാഗിന്റെയും ഷൂസിന്റെയും നിറം ഒന്നായിരിക്കണം എന്നതാണ് ഭർത്താവിന്റെ ആദ്യ നിബന്ധന. മാച്ച് ആയിട്ടുള്ള ഷൂസും ബാഗും മാത്രം ധരിക്കാനെ യുവതിക്ക് ഭർത്താവിൽ നിന്നും അനുമതിയുള്ളൂ. ജോലിക്ക് പോവാനും തനിക്ക് അനുവാദമില്ലെന്ന് യുവതി പറയുന്നു. തന്റെ ചിലവെല്ലാം ഭർത്താവ് നോക്കും. പാചകം ചെയ്യുന്നതിനെയും ഭർത്താവ് തന്നെ വിലക്കിയിട്ടുണ്ട്. എന്നും പുറത്ത് നിന്നു വേണം തനിക്ക് ഭക്ഷണം കഴിക്കാൻ. മേക്ക് അപ്പ് ചെയ്യാനും മുടി ശരിയാക്കുവാനും എന്നും സലൂണിൽ പോവണം. തനിക്ക് പുരുഷ സുഹൃത്തുക്കൾ ഒന്നും പാടില്ലെന്നും ഭർത്താവ് നിബന്ധന വച്ചിട്ടുണ്ടെന്നും യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ പോസ്റ്റിൽ പറയുന്നു.
നേരത്തെ, തന്റെ ഭാര്യക്ക് ബിക്കിനിയിട്ട് നടക്കാനായി കോടികൾ ചിലവിട്ട് ഒരു ദ്വീപ് തന്നെ വിലക്ക് വാങ്ങിയ ഭർത്താവിനെ കുറിച്ചുള്ള വാർത്തകർ വൈറലായിരുന്നു. 418 കോടി രൂപ മുടക്കിയാണ് ഇയാൾ സ്വകാര്യ ദ്വീപ് സ്വന്തമാക്കിയത്. ഇരുപത്തിയാറുകാരിയായ യുവതിയാണ് തന്റെ ഭർത്താവ് വീട് വാങ്ങിയ കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
Discussion about this post