ന്യൂഡൽഹി: യുപിഐ ഇടപാടുമായി ബന്ധപ്പെട്ട് അക്കൗണ്ട് ഉടമകൾക്ക് മുന്നറിയിപ്പുമായി എച്ച്ഡിഎഫ്‌സി ബാങ്ക്. യുപിഐ സേവനങ്ങൾ നിലയ്ക്കുമെന്ന മുന്നറിയിപ്പാണ് ബാങ്ക് ഉപഭോക്താക്കളുമായി പങ്കുവയ്ക്കുന്നത്. മെയിന്റനൻസിനെ തുടർന്നാണ് ഉപഭോക്താക്കൾക്ക് യുപിഐ ഇടപാടിന് തടസം നേരിടുക.
ഈ മാസം രണ്ട് ദിവസം സേവനങ്ങൾ പൂർണമായും തടസ്സപ്പെടുമെന്നാണ് എച്ച്ഡിഎഫ്‌സി നൽകുന്ന മുന്നറിയിപ്പ്. ഈ മാസം 5, 23 തിയതികളിൽ ആയിരിക്കും സേവനം തടസ്സപ്പെടുക. അഞ്ചാം തിയതി രണ്ട് മണിക്കൂറും, 23 ാം തിയതി മൂന്ന് മണിക്കൂറും ആകും യുപിഐ സേവനങ്ങൾ മുടങ്ങുക. അഞ്ചാം തിയതി അർദ്ധരാത്രി 12 മണി മുതൽ 2 മണിവരെ ഉപഭോക്താക്കൾക്ക് യുപിഐ പേയ്‌മെന്റ് നടത്താൻ സാധിക്കില്ല. 23 ന് അർദ്ധരാത്രി 12 മുതൽ 3 മണിവരെ യുപിഐ വഴി പണമിടപാട് നടത്താൻ ഉപഭോക്താക്കൾക്ക് കഴിയില്ലെന്ന് ബാങ്ക് അറിയിച്ചു.
അതേസമയം മറ്റ് ഓൺലൈൻ സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ലെന്നും ബാങ്ക് അറിയിച്ചു. ക്രെഡിറ്റ് കാർഡ് സേവനങ്ങൾക്കും ഉപഭോക്താക്കൾ തടസ്സം നേരിടില്ല.
Discussion about this post