എറണാകുളം: റോക്കറ്റിനെക്കാൾ വേഗത്തിലാണ് ഇന്ന് നമ്മുടെ കേരളത്തിൽ സ്വർണ വില ഉയരുന്നത്. ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ ഒരു ലക്ഷം രൂപ ചുരുങ്ങിയത് നൽകേണ്ടിവരും. അടുത്തകാലത്ത് അമ്പരപ്പിക്കുന്ന തരത്തിൽ ആയിരുന്നു സ്വർണ വില കുതിച്ചുയർത്തുന്നത്. ഇസ്രായേൽ- ഹമാസ്, റഷ്യ- യുക്രെയ്ൻ സംഘർഷം ഉൾപ്പെടെയുള്ള ആഗോളപ്രശ്‌നങ്ങൾ ഇതിന് കാരണം ആയി.
സ്വർണത്തിന്റെ വില കൂടിയതോട് കൂടി മോഷണങ്ങളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അഡ്രസ് ചോദിക്കാനെനന്ന വ്യാജേന ബൈക്കിൽ എത്തി മാല പൊട്ടിയ്ക്കുന്ന നിരവധി സംഭവങ്ങളാണ് അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വീടുകളിൽ എത്തി സ്വർണം മോഷ്ടിക്കുന്ന സംഭവങ്ങളും ധാരാളമായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇനി കള്ളന്മാരിൽ നിന്നും നമ്മുടെ മുതൽ സംരക്ഷിക്കാൻ എന്ത് ചെയ്യണം?.
കഷ്ടപ്പെട്ടുണ്ടാക്കിയ സ്വർണം കള്ളന് കൊടുക്കാൻ താത്പര്യമില്ല എങ്കിൽ ഇൻഷൂർ ചെയ്യുന്നത് നന്നായിരിക്കും. ലക്ഷങ്ങൾ വിലകൊടുത്ത് സ്വർണം വാങ്ങുമെങ്കിലും നാം നിസാര തുക നൽകി സ്വർണം ഇൻഷൂർ ചെയ്യാറില്ല. എന്നാൽ ഇത് വലിയ അബദ്ധമാണ്. നമ്മുടെ ആഭരണങ്ങൾ നിർബന്ധമായും ഇൻഷൂർ ചെയ്തിരിക്കണം. അണിയുന്ന ആഭരണങ്ങൾക്കും വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങൾക്കും പരിരക്ഷ ലഭിക്കും. ഇതിന് പുറമേ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച സ്വർണവും നമുക്ക് ഇൻഷൂർ ചെയ്യാം.
ജനറൽ ഇൻഷൂറൻസ് കമ്പനികൾ വഴിയാണ് സ്വർണം ഇൻഷൂർ ചെയ്യേണ്ടത്. കളഞ്ഞുപോയാലും കള്ളൻ കൊണ്ടുപോയാലുമെല്ലാം നഷ്ടപരിഹാരം ലഭിക്കുന്ന ഓൾ റിസ്‌ക് കവറേജ് എടുക്കുകയായിരിക്കും ഏറ്റവും ഉത്തമം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ കമ്പനി ഏജന്റ് പറഞ്ഞുതരും.
ഇനി ഇൻഷൂർ ചെയ്‌തെന്ന് കരുതി സ്വർണം മോഷണം നഷ്ടമായാൽ പോലീസിൽ പരാതി നൽകാതെ ഇരിക്കരുത്. നിർബന്ധമായും പോലീസിൽ പരാതി നൽകണം. ശേഷം എഫ്‌ഐആർ, അന്വേഷണ റിപ്പോർട്ട് എന്നിവ കമ്പനിയ്ക്ക് നൽകാം. ഇതിന് പുറമേ വാങ്ങിയ സ്വർണത്തിന്റെ ബില്ലും കയ്യിൽ കരുതണം. അതേസമയം സ്വർണം കളഞ്ഞുപോയാൽ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കാനുള്ള സാദ്ധ്യത കുറവാണ്.
Discussion about this post