തിരുവനന്തപുരം : പി പി ദിവ്യയ്‌ക്കെതിരെ മന്ത്രി കെ ബി ഗണേഷ് കുമാർ . എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ താൻ ഇരയോടൊപ്പമാണെന്ന് ഗണേഷ് കുമാർ പറഞ്ഞു.
സംഭവത്തിൽ പി പി ദിവ്യയുടെ ഭാഗത്താണ് തെറ്റ്. ഇത് എല്ലാവർക്കും മനസ്സിലായ കാര്യമാണ്. ജനത്തിനും പോലീസിനും ഇത് എല്ലാ അറിയാവുന്ന കാര്യമാണ്. കണ്ണൂർ കളക്ടർ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും. നവീൻ ബാബുവിന്റെ കുടുംബത്തിനാണ് പ്രധാന്യം നൽകുന്നത് എന്ന് ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വ്യക്തമാക്കുന്ന റവന്യൂ വകുപ്പിന്റെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. നവീൻ ബാബു കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നാണ് റവന്യൂ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്.
Discussion about this post