വയനാട് : യുവാവ് പുഴയിൽ ചാടി മരിച്ചു . പോലീസ് പോക്‌സോ കേസിൽ പെടുത്തിയെന്ന് ആരോപിച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. അഞ്ച്കുന്ന് മാങ്കാനി സ്വദേശി രതിൻ ആണ് മരിച്ചത്. വയനാട് പനമരത്താണ് സംഭവം.
യുവാവ് ഫേസ് ബുക്കിൽ വീഡിയോ ഇട്ട ശേഷമായിരുന്നു പുഴയിൽ ചാടിയത്. റോഡിൽ വച്ച് ഫ്രണ്ടിന കണ്ട് സംസാരിച്ചു. അത് പോലീസ് കണ്ടിട്ട് പോക്‌സോ കേസാക്കി കളഞ്ഞു. ഞാൻ മരിക്കാൻ പോവാണ്. പക്ഷേ എനിക്ക് പറയാൻ ഉള്ളത് . ഇന്നേ വരെ ഞാൻ ആരെയും കൊണ്ട് ഒന്നും പറയിപ്പിച്ചിട്ടില്ല. പോലീസിന് ഒന്ന് ചോദിച്ചിട്ട് കേസ് എടുക്കായിരുന്നു. എനിക്ക് ഇതിൽ പരാതി ഒന്നുമില്ല എന്നാണ് യുവാവ് ഫേസ്ബുക്ക് വീഡിയോയിൽ പറയുന്നത്.
അതേസമയം കേസെടുത്തത് പൊതു സ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിനാണ് എന്നാണ് കമ്പളക്കാട് പോലീസ് പറയുന്നത്.
Discussion about this post