ഐസ് ക്യൂബ് കൊണ്ടുള്ള ഗുണങ്ങള്‍ നിരവധിയാണ്. ഐസ് ക്യൂബ് മസാജ് വിവിധ ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കും. കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കം കുറയ്ക്കാന്‍ ഐസ് ക്യൂബ് മസാജ് ചെയ്യുന്നത് നല്ലതാണ്.
മുഖത്തെ ക്ഷീണം കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും ചർമ്മത്തിന് തൽക്ഷണ തിളക്കം നൽകാനും ഐസ് ക്യൂബ് മസാജ് ഗുണം ചെയ്യും. മുഖക്കുരു പ്രശ്നം ഉള്ളവർ ഐസ് ഉപയോഗിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്തുന്നതിലൂടെയും അമിതമായ എണ്ണ ഉൽപാദനം തടയുന്നതിലൂടെയും ചർമ്മത്തിലെ ചുവപ്പും വീക്കവും കുറയ്ക്കാൻ സഹായിക്കും.
വിവിധ ക്രീമുകൾ ഉപയോഗിക്കുന്നതിന് മുമ്പ് ഐസ് ഐക്യൂബ് ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്നത് ചർമ്മം കൂടുതൽ മൃദുവാക്കും. സഹായിക്കും. കണ്ണുകൾക്ക് താഴെയുള്ള കറുപ്പ് കുറയ്ക്കുന്നതിന് 15-20 മിനിറ്റ് ഐസ് ഐക്യൂബ് കൊണ്ടു മസാജ് ചെയ്താല്‍ മതി.
ഐസിൻ്റെ തണുപ്പ് ചർമ്മത്തിൻ്റെ സുഷിരങ്ങൾ ശക്തമാക്കാൻ സഹായിക്കുകയും ചുളിവുകളും നേർത്ത വരകളും പോലുള്ള വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. സൂര്യാഘാതമേറ്റ ചർമ്മത്തിന് ആശ്വാസം നല്‍കാന്‍ ഐസ് ക്യൂബ് ഉപയോഗിച്ച് മുഖം മസാജ് ചെയ്താല്‍ മതി.
അതുമല്ലെങ്കിൽ തക്കാളി പൾപ്പ്, കറ്റാർവാഴ ജ്യൂസ്, കുക്കുമ്പർ ജ്യൂസ് തുടങ്ങിയ ചേരുവകൾ ഒരു ഐസ് ട്രേയിൽ ഫ്രീസ് ചെയ്ത് മുഖത്ത് മസാജ് ചെയ്യാവുന്നതാണ്. ദിവസത്തിൽ ഒന്നിൽ കൂടുതൽ തവണ മുഖത്ത് ഐസ് ക്യൂബ് കൊണ്ട് മസാജ് ചെയ്യരുത്.
Discussion about this post