ഒട്ടാവ: കാനഡയിൽ ക്ഷേത്രത്തിന് മുൻപിൽ ഹിന്ദു വിശ്വാസികളെ ഖാലിസ്ഥാൻ ഭീകരർ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ. സംഭവം നിരാശജനകമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രതികരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിൽ ആക്രമണം ഉണ്ടായത്.
ലൈഫ് സർട്ടിഫിക്കേറ്റ് ഉടമകളുടെ ജീവിതം കൂടുതൽ എളുപ്പമാക്കാനുള്ള ക്യാമ്പുകൾ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചുവരികയാണെന്ന് ഹൈക്കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. ഇതിനിടെയാണ് ഇന്ത്യ വിരുദ്ധ ശക്തികൾ ശക്തമായ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. ഇത് കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നു. നിലവിലെ സാഹചര്യം പരിഗണിച്ച് ഇത്തരം സംഭവങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ ഹൈക്കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹിന്ദു മഹാസഭാ മന്ദിറിൽ സംഘടിപ്പിച്ചിരുന്ന കോൺസുലാർ കാമ്പിൽ എത്തിയവർക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. ഇത് ക്യാമ്പിലെ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചു. ഈ അക്രമ സംഭവങ്ങൾക്കിടയിലും ആയിരം ലൈഫ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സുറിയിലും വാൻകവറിലും സംഘടിപ്പ ക്യാമ്പുകളും തടസ്സപ്പെടുത്താൻ ഇന്ത്യ വിരുദ്ധ ശക്തികളിൽ നിന്നും ശ്രമം ഉണ്ടായി എന്നും കമ്മീഷൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഖാലിസ്ഥാൻ പതാകയും കൈകളിൽ ഏന്തിയായിരുന്നു ക്ഷേത്രത്തിനകത്തേയ്ക്ക് ഭീകരർ കടന്നുവന്നത്. ശേഷം അവിടെയുണ്ടായിരുന്ന ഹിന്ദുക്കളെ മുഴുവൻ ആക്രമിക്കുകയായിരുന്നു. കൈകളിൽ കരുതിയിരുന്ന വടിയും ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
Discussion about this post