എറണാകുളം: പണി സിനിമയെ വിമർശിച്ച റിവ്യൂവറെ ഭീഷണിപ്പെടുത്തിയ നടൻ ജോജു ജോർജിനെ പിന്തുണച്ച് സംവിധായകൻ അഖിൽ മാരാർ. ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു അഖിൽ മാരാർ പിന്തുണ പ്രഖ്യാപിച്ചത്. കരുതികൂട്ടിയുള്ള പണിയിൽ വീണുപോയ ആളാണ് ജോജുവെന്നാണ് അഖിൽ മാരാർ പറയുന്നത്.
ജോജുവും താനുമായി കഴിഞ്ഞ ഏതാനും മാസങ്ങളായി ബന്ധമില്ല. ജോജു എന്റെ നമ്പർ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അതിന്റെ കാരണം അറിയിയില്ല. പണി സിനിമയുടെ പൂജ നടന്ന വേളയിൽ ഞാൻ അവർക്കൊപ്പം ഉണ്ടായിരുന്നു. ലൊക്കേഷനിലും എഡിറ്റിംഗ് നടക്കുമ്പോഴും ഞാൻ ഉണ്ടായിരുന്നു. അതിന് ശേഷമാണ് ഞാനും ജോജുവുമായുള്ള ബന്ധം പോയത്. ഇനി പറയാൻ പോകുന്നത് എന്റെ അഭിപ്രായം ആണ്. ജോജുവിനോടുള്ള അടുപ്പം കൊണ്ടല്ല ഇത് പറയുന്നത് എന്നും അദ്ദേഹം പറയുന്നു.
ആദർശിന്റേത് പണി കൊടുക്കാൻ വേണ്ടി മാത്രമുള്ള റിവ്യൂപറച്ചിൽ ആണ്. കെപിസിസി വാർ റൂം െമെമ്പർ ആയിരുന്ന മാദ്ധ്യമ പ്രവർത്തകൻ ആയിരുന്ന ചുരുളി സിനിമ മികച്ചതെന്ന് തോന്നുകയും ചെയ്ത അതേസമയം തന്നെ മാളികപ്പുറം കുട്ടികളെ കാണിക്കരുത് എന്ന് പറയുകയും ചെയ്ത വ്യക്തിയാണ് ആദർശ്. ലാലേട്ടനെയും സൈന്യത്തെയും അവഹേളിച്ച ചെകുത്താനെ ന്യായീകരിച്ച ഇയാളുടെ മാനസിക തലം മനസിലാകാതെ തെറ്റിദ്ധരിച്ചവർക്ക് വേണ്ടിയാണ് ഈ വീഡിയോ എന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു. സിനിമയെന്ന കലയെ ബോധപൂർവ്വം തകർക്കാൻ ശ്രമിക്കുന്ന ക്രിമികീടങ്ങളെ തിരിച്ചറിയണം. അത്തരക്കാരെ വാഴിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post