ദഹനവ്യവസ്ഥയായി ബന്ധപ്പെട്ട ആരോഗ്യപ്രശനങ്ങൾ മറിക്കടക്കുതിനായുള്ള സൂപ്പർ ഫുട്ടുകൾ ശരീരത്തിന് ഏറെ പ്രധാന്യമാണ്. ഇതിൽ ഒന്നാണ് തൈരും ഉണക്കമുന്തിരിയും ചേർന്നുള്ള ഭക്ഷണം . ഈ കോമ്പിനേഷൻ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തും. തൈര് ഒരു പ്രോബയോട്ടിക് ആയി പ്രവർത്തിക്കുമ്പോൾ സോല്യൂബിൾ ഫൈബർ ധാരാളം അടങ്ങിയ ഉണക്കമുന്തിരി ഒരു പ്രീ ബയോട്ടിക് ആയി പ്രവർത്തിക്കുന്നു.ഇവ രണ്ടും ചേരുമ്പോൾ ചീത്ത് ബാക്ടീരിയയെ നിർവീര്യമാക്കുന്നു. ചീത്ത ബാക്ടരീയയെ നശിപ്പിച്ച് ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു.
ഇതിന് പുറമേ നിരവധി ഗുണങ്ങളുണ്ട്.
അകാല നര
വിദഗ്ദരുടെ അഭിപ്രായത്തിൽ തൈരും ഉണക്കമുന്തിരിയും ഒരുമിച്ച് കഴിക്കുന്നതിലൂടെ അകാല നര മുടികൊഴിച്ചിൽ എന്നിവ തടയും.
ആർത്തവ വേദന
തൈര് ഉണക്കമുന്തിരി എന്നിവ ചേർത്ത് കഴിക്കുന്നതിലൂടെ ആർത്തവ വേദനയ്ക്ക് ആശ്വാസം കിട്ടും. ഇത് മാത്രമല്ല ലഭിക്കുക പിഎംഎസ് കൈകാര്യം ചെയ്യാനും സഹായിക്കുന്നു.
ചർമ്മം തിളങ്ങും
കറുത്ത ഉണക്ക മുന്തിരിയും അര ടീസ്പൂൺ തൈരും കൊഴുപ്പുള്ള ചൂട് പാലിൽ ചേർത്ത് കഴിക്കുന്നത് ചർമം വരണ്ടതാകുന്നതിനെ തടയുന്നു.
എല്ലുകളുടെ വേദന
തൈര് ഉണക്കമുന്തിരി എന്നിവയിൽ ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും സന്ധികളുടെയും ബലം വർദ്ധിപ്പിക്കുന്നതിന് അവ സഹായിക്കുന്നു
പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ ഗർഭിണിയാകാൻ ഒരുങ്ങുന്ന ആളാണ് നിങ്ങളെങ്കിൽ തൈരിനൊപ്പം ഈന്തപ്പഴമോ ഉണങ്ങിയ ഈന്തപ്പഴമോ (dry datse) . ഉപയോഗിക്കുന്നതാണ് ബെസ്റ്റ്.
ഇത് തയ്യാറാക്കുന്ന വിധം
ഇതിനായി ഇളം ചൂട് പാൽ കുറച്ചു ഉണക്കമുന്തിരി അര ടീ സ്പൂൺ തൈര് അല്ലെങ്കിൽ മോര് ആണ് ആവശ്യം . ഒരു ബൗൾ ഇളം ചൂട് പാലിൽ നാലഞ്ച് ഉണക്ക മുന്തിരി ഇടുക. അര ടീ സ്പൂൺ തൈരോ മോരോ ഇതിൽ ചേർത്തിളക്കുക. ഇത് അടച്ച് 8 മുതൽ 12 മണിക്കൂർ വരെ വയ്ക്കുക. 12 മണിക്കൂറിനുശേഷം തൈര് കഴിക്കാം. ഊണിനോടൊപ്പമോ ഊണു കഴിഞ്ഞ് മൂന്നു മണിക്കോ നാലു മണിക്കോ ഇത് കഴിക്കാം .
Discussion about this post