മലയാളികൾക്കിടയിൽ ഏറെ സുപരിചിതയായ സോളോ ട്രാവൽ വേ്‌ളാഗറാണ് ബാക്പാക്കർ അരുണിമ. ഇന്ത്യക്ക് അകത്തും പുറത്തും ഒട്ടേറെ സ്ഥലങ്ങളിൽ യാത്ര ചെയ്യാറുള്ള അരുണിമ തന്റെ ട്രാവൽ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ, അരുണിമയുടെ ട്രാവൽ വീഡിയോകളെല്ലാം യൂട്യൂബിലും ഫേസ്ബുക്കിലുമെല്ലാം പങ്കുവയ്ക്കാറുണ്ട്.
പ്രത്യേകിച്ചും ആഫ്രിക്കൻ രാജ്യങ്ങളിലെ വീഡിയോകളാണ് കൂടുതൽ വിമർശനങ്ങൾക്ക് കാരണമാവാറുള്ളത്. ഇതിനെതിരെ എന്നാൽ, ഈ വിമർശനങ്ങളെയെല്ലാം വളരെ പോസിറ്റീവ് ആയി എടുക്കുന്നയാളാണ് അരുണിമ. വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകൾക്കെതിരെ പലപ്പോഴും ഇവർ പ്രതികരിക്കാറുമുണ്ട്.
ഇപ്പോഴിതാ അത്തരത്തിൽ അരുണിമ പ്രതികരിച്ചിട്ടുള്ള ചില കാര്യങ്ങളാണ് ചർച്ചയാകുന്നത്. പലപ്പോഴും വലിയ തുക ചിലവഴിച്ചാണ് താൻ ഓരോ രാജ്യങ്ങളിലും യാത്ര ചെയ്യാറെന്ന് അരുണിമ പറയുന്നു. പ്രത്യേകിച്ച് ആഫ്രിക്കൻ രാജ്യങ്ങളിലെ പലയിടങ്ങളിലും ഏറെ കഷ്ടപ്പെട്ടാണ് വീഡിയോകൾ ചിത്രീകരിക്കാറ്. എന്നാൽ, ചിലവാക്കിയ പണം പോലും പലപ്പോഴും എനിക്ക് യൂട്യൂബിൽ നിന്നും കിട്ടാറില്ല. നമ്മുടെ ലോകത്ത് പലയിടത്തും ദുരിതം അനുഭവിക്കുന്ന ധാരാളം പേരുണ്ട്. പലയിടത്തും ദയനീയമായ അവസ്ഥയുണ്ട്. അതെല്ലാം അറിയാൻ വേണ്ടിയാണ് വീഡിയോ ചെയ്യുന്നത്.
എന്നാൽ, താൻ വെള്ളച്ചാട്ടത്തിൽ പോയി ബിക്കിനി ധരിച്ച ചിത്രങ്ങൾ നോക്കാനും കമന്റ് ചെയ്യാനുമാണ് പലർക്കും ഇഷ്ടം. റീച്ച് കിട്ടാൻ വേണ്ടിയാണ് അത്തരത്തിലുള്ള ചിത്രങ്ങൾ ഇടുന്നതെന്നാണ് പലരും പറയുന്നത്. അതല്ലാതെ, ജനങ്ങളുടെ ജീവിതം കാണിച്ച് തരുമ്പോൾ ആർക്കും അതൊന്നും കാണാൻ താത്പര്യമില്ല. അതിലൊന്നും പ്രതികരിക്കാൻ ആർക്കും താൽപ്പര്യമില്ല. അതു കാണുമ്പോൾ വിഷമം തോന്നാറുണ്ടെന്നും അരുണിമ പറയുന്നു.
Discussion about this post