ബോളിവുഡിലെ താര സുന്ദരിയായ ഐശ്വര്യ റായിക്ക് ലോകമെമ്പാടും ആരാധകരുണ്ട്. തമിഴിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച ഐശ്വര്യ റായി പിന്നീട് ബോളിവുഡിലും കോളിവുഡിലുമെല്ലാം ഒരുപോലെ തന്റേതായ സ്ഥാനമുറപ്പിക്കുകയായിരുന്നു. താരത്തിന്റെ സിനിമാ ജീവിതത്തെ പോലെ തന്നെ വ്യക്തിജീവിതവും ഒരുപോലെ ആരാധകർ ചർച്ച ചെയ്യാറുണ്ട്.
അതുപോലെ തന്നെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു ഐശ്വര്യയും അഭിഷേക് ബച്ചനും വേർപിരിയുന്നുവെന്ന വാർത്തകൾ. ബച്ചൻ കുടുംബത്തിൽ നിന്നും ഐശ്വര്യ അകന്നുവെന്നും ഐശ്വര്യയും മകളും സ്വന്തം വീട്ടിലാണ് താമസം എന്ന തരത്തിലുമുള്ള വാർത്തകളാണ് പുറത്തു വന്നത്. എന്നാൽ, പുറത്ത് വരുന്ന ഇത്തരം വാർത്തകളോട് താരദമ്പതികൾ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
അതേസമയം, ഇൻസ്റ്റഗ്രാമിൽ 14.4 മില്യൺ ഫോളോവേഴ്‌സുള്ള ഐശ്വര്യ പക്ഷേ, ഒരാളെ മാത്രമേ ൃഫോളോ ചെയ്യുന്നുള്ളൂ. വിവാഹ മോചനത്തെ കുറിച്ച് എത്രയേറെ വാർത്തകൾ വരുന്നുണ്ടെങ്കിലും ഐശ്വര്യ ഇന്നും ഇൻസ്റ്റഗ്രാമിൽ അഭിഷേക് ബച്ചനെ മാത്രമാണ് ഫോളോ ചെയ്യുന്നത്. അഭിഷേക് ബച്ചനും ഐശ്വര്യയെ ഫോളോ ചെയ്യുന്നുണ്ട്. ഗോസിപ്പുകൾക്കൊന്നും മറുപടി പറഞ്ഞില്ലെങ്കിലും ഇരുവരുടെയും കുടുംബ ബന്ധത്തിൽ വിള്ളലുകളൊന്നും വന്നിട്ടില്ലെന്നതിന്റെ തെളിവാണിതെന്നാണ് ആരാധകർ പറയുന്നത്.
Discussion about this post