പുകയില ഉപയോഗം മനുഷ്യശരീരത്തിൽ ഇരുപത്തഞ്ചോളം രോഗങ്ങൾക്ക് കാരണമാകുമെന്ന് ശാസത്രം തെളിയിച്ചു കഴിഞ്ഞു. ഓരോ വർഷം കഴിയുന്തൊറും ഈ പട്ടികയുടെ എണ്ണം കൂടുകയാണ് ചെയ്യുന്നത്. ഇപ്പോഴിതാ അതിലേക്ക് ഒന്നും കൂടെ എത്തിയിരിക്കുകയാണ്. വേറെ എവിടെയുമല്ല . കണ്ണിനാണ് പണി തരുന്നത്. പുതിയ പഠന റിപ്പോർട്ടിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
ഇന്റർനാഷ്ണൽ ഏജൻസി ഫോർ ദി പ്രിവൻഷൻ ഓഫ് ബ്ലൈൻഡ്‌നെസ് , ന്യൂകാസിൽ യൂണിവേഴ്‌സിറ്റി എന്നിവർക്കൊപ്പം ചേർന്ന് ലോകാരാഗ്യ സംഘടനാ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. പുകവലി ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നതായി നമുക്കറിയാം. ശ്വാസകോശാർബുദം , തൊണ്ടയിലെ അർബുദം ആസ്ത്മ തുടങ്ങിയവയാണ് പുകവലി മൂലമുണ്ടാകുന്ന പ്രധാന രോഗങ്ങൾ.
പുകവലിക്കുന്നവരിൽ നടത്തിയ പഠനത്തിലാണ് മിക്കയാളുകൾക്കും കാഴ്ച മങ്ങിയതായി കണ്ടെത്തിയിരിക്കുന്നത്. വായിക്കാനും ഡ്രൈവിംഗ് അടക്കമുള്ള ദൈനംദിന ജോലികൾ ചെയ്യാനും ഇവർക്ക് ബുദ്ധിമുട്ട് നേരിടുന്നതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പുകയില ഉപയോഗം തിമിരത്തിലുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. തിമിരം ബാധിച്ചു കഴിഞ്ഞാൽ ഒരേയൊരു മാർഗം ശാസ്ത്രക്രിയ മാത്രമാണെന്നും ആരോഗ്യവിദഗ്ധർ ഓർമിപ്പിക്കുന്നു. കൂടാതെ പുകയിലയുടെ ഉപയോഗം കണ്ണുകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും റെറ്റിനയുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തുകയും നേത്ര കാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
Discussion about this post