ആരോഗ്യത്തോടെ ഇരിക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. എത്ര പണവും പദവിയും ഉണ്ടെങ്കിലും ആരോഗ്യമില്ലെങ്കിൽ തീർന്നില്ലേ കാര്യം. എന്നാൽ നമ്മുടെ ജീവിതശൈലിയും സാഹചര്യവും പാരമ്പര്യവും എല്ലാം ആരോഗ്യത്തെ സ്വാധീനിക്കുന്നു. എന്നാൽ നമ്മളെ രോഗിയാക്കും മുൻപ് ഒട്ടുമിക്ക രോഗങ്ങളും നമുക്ക് ചില ലക്ഷണങ്ങൾ തരും. നമ്മുടെ കാലുകൾ പോലും രോഗലക്ഷണങ്ങൾ തരുന്നുണ്ടെന്ന് അറിയാമോ? ആ കാര്യങ്ങൾ ഒന്ന് നോക്കിയാലോ?
സന്ധിവാതത്തിന്റെ ആരംഭലക്ഷണമാണ് കണങ്കാൽ വേദന.യൂറിക് ആസിഡ് അടിഞ്ഞുകിടന്നാലും കണങ്കാൽ വേദന സ്ഥിരമായി വരുന്നതാണ്.കരൾ രോഗത്തിന്റെ ലക്ഷണങ്ങൾ നമ്മുടെ പാദങ്ങളിലും കാണാം. പാദങ്ങളിലും കണങ്കാലുകളിലപം നീർവീക്കം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഹെപ്പറൈറ്റിസ് ബി,ഹെപ്പറൈറ്റിസ് സി,സിറോസിസ്,ഫാറ്റി ലിവർ ഡിസീസ് തുടങ്ങിയ കരൾ സംബന്ധമായ രോഗങ്ങളുടെ ലക്ഷണമാകും. ഹൈപ്പറൈറ്റിസ് കൂടുതലായ കേസുകളിൽ,ചില രോഗികൾക്ക് കൈകളിലും കാലുകളിലും ചൊറിച്ചിൽ ഉണ്ടാവും.കാലുകളിലെ നാഡീ കോശങ്ങൾക്ക് പ്രമേഹം ക്ഷതമേൽപ്പിക്കുന്നതിനെ തുടർന്ന് വേദന, തരിപ്പ്, മരവിപ്പ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാം. ഇത് ഹൃദയം, രക്തകോശങ്ങൾ, മൂത്രാശയ സംവിധാനം, ദഹന സംവിധാനം എന്നിവിടങ്ങളെയും ബാധിക്കാം. കാൽ നഖങ്ങളിൽ ഫംഗൽ അണുബാധയുണ്ടാക്കാനും പ്രമേഹത്തിന് സാധിക്കും. ഓണിക്കോമൈകോസിസ് എന്നാണ് ഈയവസ്ഥയ്ക്ക് പറയുക. ഇതിന്റെ ഭാഗമായി നഖത്തിന്റെ നിറം മാറാനും നഖം കട്ടിയാകാനും ചിലപ്പോൾ പൊട്ടിപോകാനും സാധ്യതയുണ്ട്.സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ഉപ്പൂറ്റിവേദന. ഇതിനെ പ്ലാന്റാർ ഫേഷൈ്യറ്റിസ് എന്നാണ് പറയുന്നത്. തെറ്റായ ജീവിതശൈലിയും കൃത്യമല്ലാത്ത അളവിലുള്ള പാദരക്ഷകളുടെ ഉപയോഗവുമാണ് ഉപ്പൂറ്റിവേദനയുടെ പ്രധാന കാരണം. കൂടാതെ ഉപ്പൂറ്റിയിലെ പേശികളെ പൊതിഞ്ഞിരിക്കുന്ന കലകളിൽ കീറലുകൾ ഉണ്ടാകുന്നത് ഉപ്പൂറ്റിവേദനയിലേക്ക് നയിക്കാം
പെരുവിരൽ പാദവുമായി ചേരുന്ന ഭാഗത്തുണ്ടാകുന്ന വളവും അതിനോടനുബന്ധിച്ച് ദശയും മറ്റും കട്ടിയുള്ളതായി മാറി ആ ഭാഗത്ത് ഒരു മുഴ രൂപപ്പെടുന്നു. ഈ മുഴയെ ബുനിയൻ (Bunion) എന്നു പറയും. ചില അവസ്ഥകളിൽ പെരുവിരൽ വളഞ്ഞ് അടുത്ത വിരലിന്റെ മുകളിലേക്ക് കയറാറുണ്ട്.ചിലരുടെ കാലിൽ ഞരമ്പുകൾ പുറത്തേക്ക് കാണുന്ന രീതിയിൽ പിണഞ്ഞുകിടക്കുന്നത് കണ്ടിട്ടില്ലേ?രക്തം അവിടവിടെയായി കട്ട പിടിച്ചിരിക്കുന്ന അവസ്ഥയാണിത്. ‘ഡീപ് വെയിൻ ത്രോംബോസിസ്’ എന്നാണീ അവസ്ഥയെ മെഡിക്കലി വിളിക്കുന്നത്. ഒരു കാലിൽ മാത്രം വീക്കം, വേദന, അപൂർവ്വമായി രണ്ട് കാലുകളിലും വീക്കവും വേദനയും, ബാധിക്കപ്പെട്ട സ്ഥലത്തെ ചർമ്മം ചുവന്നും നേർത്തും ഇരിക്കുന്ന അവസ്ഥ, ഞരമ്പുകള് പുറത്തേക്ക് തള്ളിയിരിക്കുന്ന അവസ്ഥ, അതിൽ വേദന എന്നിവയെല്ലാം ഇതിൻറെ ലക്ഷണങ്ങളാണ്.
പാദങ്ങളിൽ മിക്കപ്പോഴും തണുപ്പോ മരവിപ്പോ അനുഭവപ്പെടുന്നത് കൊളസ്ട്രോളിന്റെ ലക്ഷണമാകാം. ഏത് കാലാവസ്ഥയിലാണെങ്കിലും വിട്ടുമാറാത്ത തണുപ്പ് പാദങ്ങളിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധ പുലർത്തേണ്ട സമയമായെന്ന് ഊഹിക്കാം. ഒരുപക്ഷേ, ഇത് രണ്ടുകാലിലും അനുഭവപ്പെടണമെന്നില്ല, ഏതെങ്കിലും ഒരു കാലിൽ മാത്രമായിരിക്കും ഇത്തരം ലക്ഷണങ്ങൾ കാണുക.ടാർസൽ ടണൽ സിൻഡ്രോം എന്ന അവസ്ഥ സംഭവിക്കുന്നത് കാലിന്റെ പുറകിലൂടെയും കണങ്കാലിന് ഉള്ളിലൂടെയും പാദത്തിലൂടെയും ഒഴുകുന്ന ഞരമ്പുകളിൽ കേടുപാടുകൾ സംഭവിക്കുമ്പോഴാണ്. ഇതിന്റെ ഫലമായി ഇത്തരം രോഗാവസ്ഥകൾ ഉള്ളവരിൽ പലപ്പോഴും കണങ്കാൽ, കുതികാൽ, പാദങ്ങൾ എന്നിവയിൽ മരവിപ്പ്, പൊള്ളൽ, ഇക്കിളി, വേദന എന്നിവ അനുഭവപ്പെടുന്നു.
കൂടുതൽ നേരം ഒരേ പൊസിഷനിൽ ഇരിക്കുമ്പോൾ കൈകാലുകൾക്ക് തരിപ്പ് അനുഭവപ്പെടുന്നുണ്ടോ എന്ന് നോക്കുക. അനുഭവപ്പെടുകയാണെങ്കിൽ പതുക്കെ കൈകാലുകൾ ഇളക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും ഞരമ്പുകൾ കംപ്രസ് ആവുന്നതിന്റെ ഫലമായാണ് ഇത്തരം തരിപ്പ് അഥവാ മരവിപ്പ് അനുഭവപ്പെടുന്നത്.
Discussion about this post