ഞാൻ ബ്യൂട്ടിപാർലറുകളിലെന്നും പോകാറില്ല,നാച്ചുറൽ ബ്യൂട്ടിയാണെന്ന് പറയുന്നവർ പോലും ഒരിക്കലെങ്കിലും ചെയ്തിട്ടുള്ള കാര്യമാണ് പുരികം ത്രെഡ് ചെയ്യുക എന്നത്. പുരികങ്ങൾ നല്ല ആകൃതിയോടെ ഇരുന്നാൽ മുഖത്തിന് നല്ല മാറ്റമുണ്ടാകും എന്നത് തന്നെ ഇതിന് കാരണം. മറ്റൊന്ന് ത്രെഡിംഗിൽ രാസവസ്തുക്കളോ മറ്റെന്തെങ്കിലും ചേരുവകളോ ഉപയോഗിക്കുന്നില്ല. വേദനാജനകമാണെങ്കിലും കോട്ടൺ നൂൽ മാത്രമാണ് പുരികം ഭംഗിയാക്കാൻ ഉപയോഗിച്ച് വരുന്നത്. പുരികത്തിന് താഴെയും ചുറ്റിലുമുള്ള ചർമ്മം നേർത്തതും സെൻസിറ്റീവായതുമാണ്, അതിനാലാണ് ഈ ചർമ്മത്തിൽ നേരിട്ട് വലിക്കുന്ന ത്രെഡിങ് വേദന ഉണ്ടാക്കുന്നത്. അല്ലാത്ത പക്ഷം വാക്സിംഗിനെ ഒക്കെ അപേക്ഷിച്ച് ഇത് വളരെ മികച്ച വഴിയാണ്. എല്ലാമാസവും ത്രെഡ് ചെയ്യുന്നത് അത് കൊണ്ട് തന്നെ മുഖം സുന്ദരമാക്കാൻ പറ്റിയ നല്ല വഴിയാണ്. ആകൃതി,നീളം കനം എന്നീ മൂന്നുകാര്യങ്ങളാണ് പുരികത്തെ ഭംഗിയാക്കുന്നത്. നൂലുപോളുള്ള പുരികം ഇന്നത്തെ സ്റ്റൈൽ സിമ്പൽ അല്ല. നീളമുള്ള കട്ടിയേറിയ പുരികമാണ് ഇന്നത്തെ ട്രെൻഡ്. മുകത്തിന്റെ ആകൃതിയ്ക്ക് അനുസരിച്ച് വേണം പുരികവും ത്രെഡ് ചെയ്യാൻ.
പുരികം ത്രെഡ് ചെയ്ത് കഴിഞ്ഞാൽ ഉടനം പുരികത്തിന്റെ ഭാഗങ്ങളിൽ തൊടരുത്. ഇവിടേക്ക് അണുക്കളും അഴുക്കുകളും ഉണ്ടാവാൻ സാധ്യത ഏറും എന്നതാണ് കാരണം. കൂടാതെ ത്രെഡ് ചെയ്ത ഉടനെ ആ ഭാഗത്ത് മേക്കപ്പ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. മേക്കപ്പ് ചർമ്മത്തിലെ സുഷിരങ്ങൾ അടയ്ക്കുകയും കുരുക്കളും മറ്റ് അസ്വസ്ഥകളും ഉണ്ടാവാൻ കാരണമാകുകയും ചെയ്യും. ത്രെഡ് ചെയ്തതിന് ശേഷം കുറഞ്ഞത് 24 മണിക്കൂറിന് ശേഷമേ എക്‌സ്‌ഫോളിയേറ്റ് ചെയ്യാൻ പാടുള്ളൂ.
ടോണറുകളും സിറങ്ങളും ,ഫേസ് വാഷുകളും കുറച്ച് മണിക്കൂറുകളിലേക്ക് പുരികത്തിന്റെ ഭാഗത്ത് ഉപയോഗിക്കാതെ ഇരിക്കുക. ത്രെഡ് ചെയ്ത ഉടനെ അവിടെ സൂര്യപ്രകാശം കൊള്ളിക്കുന്നത് പൊള്ളലുണ്ടാക്കാനും കരിവാളിപ്പ് ഉണ്ടാക്കാനും സാധ്യത ഉണ്ടാക്കും. ത്രെഡ് ചെയ്ത ഉടനെ ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് ചർമ്മത്തെ പ്രകോപിപ്പിക്കും. ത്രെഡ് ചെയ്ത അന്ന് തലയിണക്കവർ മാറ്റി വേറെ വിരിച്ച് കിടക്കുന്നതാവും നല്ലത്.
ഇനി ആദ്യമായാണ് പുരികം ത്രെഡ് ചെയ്യാൻ പോകുന്നതെങ്കിൽ നല്ല പരിചയസമ്പന്നയായ ബ്യൂട്ടീഷന്റെ തന്നെ സേവനം തേടുക. പുരികം നന്നായി കൊഴിച്ചിൽ പ്രശ്‌നം നേരിടുന്നുണ്ടെങ്കിൽ എന്തെങ്കിലും പ്രതിവിധി നോക്കിയ ശേഷം മാത്രം ആകൃതിവരുത്താൻ നോക്കുക.
ഇനി ബ്യൂട്ടിപാർലറിൽപോയി പുരികം എടുക്കാൻ മടിയാണെങ്കിൽ വീട്ടിൽ ഇരുന്ന് ധൈര്യമായി ചെയ്യാം. ഒരു പെൻസിൽ എടുത്ത് അതിന്റെ പിൻഭാഗം മൂക്കിൻതുമ്പിൽ ചേർത്ത് വയ്ക്കുക. പെൻസിലിന്റെ നിബ് വരുന്ന ഭാഗം പുരികത്തിലും. പെൻസിൽ വെച്ച ഭാഗത്തിനു പുറത്തേക്ക് നിൽക്കുന്ന രോമങ്ങൾ ധൈര്യമായി നീക്കം ചെയ്യാം
Discussion about this post