എറണാകുളം : നടൻ സൂര്യ കൊച്ചിയിൽ . കങ്കുവ എന്ന ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായാണ് താരം കൊച്ചിയിൽ എത്തിയത്. വൻ വരവേൽപ്പാണ് താരത്തിന് ആരാധകർ ഒരുക്കിയത്. ആർപ്പുവിളികൾക്കിടയിലൂടെ താരം നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാദ്ധ്യമങ്ങളിൽ വൈറലാണ്.
ഇന്ന് വൈകുന്നേരം ലുലു മാളിൽ വെച്ചാണ് കൊച്ചിയിലെ പ്രമോഷൻ പരിപാടി നടക്കുക. ശ്രീ ഗോകുലം മൂവീസ് ആണ് കങ്കുവ കേരളത്തിൽ വിതരണത്തിന് എടുത്തിരിക്കുന്നത്. കേരള, കർണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കങ്കുവയുടെ ആദ്യ ഷോ നാല് മണി മുതൽ ആരംഭിക്കും.
നവംബർ 14 ന് ചിത്രം തിയേറ്ററിലെത്തും. രണ്ട് കാലഘട്ടങ്ങളിലായാണ് സിനിമയിൽ കഥ പറയുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബോളിവുഡ് നടി ദിഷ പഠാണിയാണ് ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത്.
Discussion about this post