മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ഇഷ്ടത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റി,നന്ദനത്തിലൂടെ വീട്ടിലെ കുട്ടിയായ താരമാണ് നവ്യ. ഓരോ ചിത്രത്തിലും തന്റഏതായ വ്യക്തിമുദ്രപതിപ്പിക്കുന്ന താരം നല്ലൊരു നർത്തകി കൂടിയാണ്. മാതംഗി സ്‌കൂൾ ഓഫ് പെർഫോമിങ് ആർട്സ് എന്ന നൃത്തവിദ്യാലയവും അവർ സ്ഥാപിച്ചിട്ടുണ്ട്. സിനിമാ വിശേഷങ്ങൾക്കൊപ്പം തന്റെ നൃത്തവിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്.
നൃത്തത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ഇപ്പോൾ ചർച്ചയാവുകയാണ്. നൃത്തം തന്നെ സങ്കടങ്ങളിൽ നിന്നും മോചിപ്പിച്ചു. രാവിലെ എഴുന്നേറ്റ് വന്ന് ഒന്ന് കുളിക്കാൻ പോലും കഴിയാതിരുന്ന ദിനങ്ങളുണ്ടായിട്ടുണ്ട്, അപ്പോഴും നൃത്തം മുടക്കിയില്ല. ഒരുതരം വാശിയോടെ മുടങ്ങാതെ ചെയ്തുവെന്ന് താരം പറയുന്നു. ഒരഭിമുഖത്തിലാണ് താരത്തിന്റെ ഈ വാക്കുകൾ. നിങ്ങൾ തകർന്നിരിക്കുമ്പോൾ നൃത്തംചെയ്യുക. കടുത്ത പോരാട്ടങ്ങളുടെ മധ്യത്തിലും മുറിവിൽക്കെട്ടിയ ബാൻഡേജ് നനഞ്ഞു കുതിർന്ന് രക്തം വാർന്നൊഴുകുമ്പോഴും നിങ്ങളുടെ ചോരയിൽ ചവിട്ടിനിന്ന് നൃത്തം ചെയ്തുകൊണ്ടേയിരിക്കുക…’ എന്ന് ഇൻസ്റ്റഗ്രാമിൽ ഒരിക്കൽ പോസ്റ്റ് ചെയ്ത ഈ വരികളിൽ ആത്മസങ്കടം മുഴുവനുമുണ്ടായിരുന്നുവെന്ന് നടി പറയുന്നു.
ആ വരികൾ അന്നും ഇന്നും എപ്പോഴും പ്രസക്തമാണ്. ഞാൻ ജീവിതത്തിൽ കുറെ സങ്കടങ്ങൾക്ക് നടുവിലേക്ക് വീണുപോയപ്പോൾ എനിക്ക് ആശ്വാസത്തിന്റെ പിടിവള്ളിയായത് നൃത്തം മാത്രമാണ്. സങ്കടങ്ങളാൽ മനസ് തകർന്നിരുന്ന എത്രയോ ദിവസങ്ങളുണ്ടായിട്ടുണ്ട്. എഴുന്നേറ്റ് വന്ന് ഒന്ന് കുളിക്കാൻ പോലും കഴിയാതിരുന്ന ദിനങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, അപ്പോഴും നൃത്തം മുടക്കിയില്ല. ഒരുതരം വാശി പോലെ മുടങ്ങാതെ ചെയ്തു. എത്ര വേദനയുണ്ടായാലും അതെല്ലാം മനസിലൊതുക്കി നൃത്തം ചെയ്തു കൊണ്ടേയിരുന്നു. നൃത്തം ചെയ്ത് വിയർത്തൊഴുകി നിൽക്കുമ്പോൾ നമ്മൾ അനുഭവിക്കുന്ന ഒരു പ്രത്യേക ആനന്ദാവസ്ഥയുണ്ട്. വാക്കുകളിൽ പറയാനാകില്ല.
Discussion about this post