പുരുഷന്മാരെക്കാൾ സ്ത്രീകളില്‍ സ്ട്രോക്ക് പിടിപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ സ്ട്രോക്ക് മൂലമുള്ള മരണങ്ങളില്‍ 60 ശതമാനവും സ്ത്രീകളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതുകൂടാതെ, ഓരോ വർഷവും പുരുഷന്മാരെക്കൾ 55,000 സ്ത്രീകൾക്ക് സ്ട്രോക്ക് സംഭവിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
പുരുഷന്മാർക്കിടയിലെ മരണത്തിന്റെ അഞ്ചാമത്തെ കാരണമാണ് സ്ട്രോക്ക് എങ്കിൽ, സ്ത്രീകൾക്കിടയിലെ മരണത്തിന്റെ മൂന്നാമത്തെ പ്രധാന കാരണമാണ് ഈ രോഗം.
പുരുഷന്മാരെ അപേക്ഷിച്ച് ആയുര്‍ദൈര്‍ഘ്യം കൂടുതല്‍ സ്ത്രീകള്‍ക്കാണ് എന്നതാണ് സ്ത്രീകളില്‍ സ്ട്രോക്ക് സാധ്യത കൂടുന്നതിന്റെ പ്രധാന കാരണം. പ്രായമാകുന്തോറും രക്തക്കുഴലുകള്‍ ശോഷിക്കുന്ന അവസ്ഥ സ്ത്രീകളില്‍ സ്ട്രോക്കിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. 85 വയസ്സിന് ശേഷമുള്ള സ്ത്രീകളില്‍ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരെക്കാള്‍ ഇരട്ടിയാണ് എന്നാണ് ആരോഗ്യ വിഭാഗം പറയുന്നത്.
സ്ത്രീകളില്‍ ഉണ്ടാകുന്ന ക്രമരഹിതമായ ഹൃദയമിടിപ്പ് സ്ട്രോക്ക് വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പ്രത്യേകിച്ചും 75 വയസ്സു കഴിഞ്ഞ സ്ത്രീകളില്‍ 20 ശതമാനമാണ് ഇതിനുള്ള സാധ്യത.
സ്ട്രോക്ക് ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ് ഉയര്‍ന്ന രക്തസമ്മര്‍ദം. ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഉയര്‍ന്ന രക്തസമ്മര്‍ദം സ്ട്രോക്കിനുള്ള സാധ്യത കൂട്ടുന്നു. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുമ്പോഴുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനവും സ്ട്രോക്ക് സാധ്യത ഉയർത്തുന്നു.
Discussion about this post