വടക്കഞ്ചേരി; പാലക്കാടൻ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുന്നവർ നെൽപാടങ്ങളുടെ സമീപമെത്തുമ്പോൾ എല്ലാവരും ഒന്ന് ശ്രദ്ധിക്കും. കാട്ടുപന്നി ശല്യത്തിൽ പൊറുതിമുട്ടിയ കർഷകർ ഒരുക്കിവച്ച വേലകളിലേക്കാണ് യാത്രക്കാരുടെ ശ്രദ്ധ. നെൽകൃഷി സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാമെന്ന് വച്ച കർഷകരിപ്പോൾ പാടങ്ങളെ സാരിയുടിപ്പിച്ചിരിക്കുകയാണ്.
വടക്കഞ്ചേരിയിൽ രണ്ടാംവിള നെൽകൃഷിക്കായി ഒരുക്കം നടക്കുന്ന നെൽപ്പാടങ്ങളെല്ലാം ഇപ്പോൾ പഴയ സാരികളും പ്ലാസ്റ്റിക് ചാക്കുകളും നെറ്റുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മുൻപ് വനാതിർത്തികളിൽ മാത്രമുണ്ടായിരുന്ന പന്നിശല്യം ഇപ്പോൾ ടൗൺ പ്രദേശങ്ങളിലേക്കും നെൽപ്പാടങ്ങളിലേക്കും എത്തിയെന്നാണ് നാട്ടുകാർ പറയുന്നത്.
15-20 എണ്ണം വരുന്ന പന്നിക്കൂട്ടങ്ങൾ രാത്രി പാടങ്ങളിലെത്തി കൃഷി നശിപ്പിക്കും. പറമ്പുകളിലും വലിയ തോട്ടങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. കപ്പ ഉൾപ്പെടെ കിഴങ്ങുവർഗങ്ങളൊന്നും കൃഷി ചെയ്യാനാകാത്ത സ്ഥിതിയായി. വിത്ത് പാകി അതിനു ചുറ്റും സാരികൾ വലിച്ചുകെട്ടിയാണ് കർഷകർ നെൽച്ചെടികൾക്ക് സംരക്ഷണം നൽകുന്നത്. കാട്ടുപന്നിയാണ് ഏറെ ശല്യക്കാർ. ഇവ കൂട്ടമായെത്തി ചെളിക്കണ്ടത്തിൽ ഉരുണ്ടും കുത്തിമറിച്ചും മുളച്ചു വരുന്ന വിത്തെല്ലാം നശിപ്പിക്കും.
Discussion about this post